Image

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 320 രൂപ കൂടി

Published on 08 February, 2012
സ്വര്‍ണവിലയില്‍ വര്‍ധന; പവന് 320 രൂപ കൂടി
കൊച്ചി: ഏതാനും ദിവസങ്ങളായി കയറിയിറങ്ങി നീങ്ങുകയായിരുന്ന സ്വര്‍ണവിലയില്‍ ബുധനാഴ്ച വന്‍ വര്‍ധന. പവന് 320 രൂപ വര്‍ധിച്ച് 20,720 രൂപയായി. ഗ്രാമിന് 40 രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. ഇതോടെ ഗ്രാമിന് 2,590 രൂപയായി.

ഫിബ്രവരി ഒന്നിന് 21,040 രൂപയായിരുന്ന പവന്‍വില കഴിഞ്ഞ ശനിയാഴ്ച 20,400 രൂപ വരെ താഴ്ന്നിരുന്നു. എന്നാല്‍ തിങ്കളാഴ്ച 20,520 രൂപയിലേക്ക് ഉയര്‍ന്നെങ്കിലും ചൊവ്വാഴ്ച വീണ്ടും 20,400 രൂപയിലേക്ക് വീണു. ആ നിലയില്‍ നിന്നാണ് ഇപ്പോള്‍ 20,720 രൂപയിലേക്ക് ഉയര്‍ന്നത്.


അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,745.70 ഡോളറാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക