Image

നേഴ്‌സ്മാര്‍ അമൃത ആശുപത്രിയില്‍ സമരം തുടങ്ങി.

വിന്‍സന്റ് ഇമ്മാനുവല്‍ Published on 08 February, 2012
നേഴ്‌സ്മാര്‍  അമൃത ആശുപത്രിയില്‍ സമരം തുടങ്ങി.
നേഴ്‌സുമാരുടെ സമരം കുടുതല്‍ ആശുപത്രിയിലേക്ക് വ്യാപിയ്ക്കുകയാണ്. കഴിഞ്ഞ പ്രാവശ്യം മൂന്ന് മാസത്തിനകം പരിഹരിയ്ക്കാം എന്ന് ഉറപ്പ് കൊടുത്ത അമൃത മാനേജ്‌മെന്റ്, സമരക്കാര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ തുടങ്ങി.
സേവനത്തിനും, ചാരിറ്റിക്കും പേരു കേട്ട അമൃത ആശുപത്രി ഗുണ്ടായിസത്തിന്റെയും സമരക്കാരുടെ മുട്ടു തല്ലി ഒടിയ്ക്കലിന്റെയും
വേദിയായി മാറി. നേഴ്‌സുമാര്‍ക്ക് 1500 രൂപയാണ് ശമ്പളം.
മിനിമം വേജ് കൊടുക്കാതെ ഒരു ആശുപത്രിയും നടത്താനനുവദിയ്ക്കില്ലെന്ന് കേരള തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. നേഴ്‌സുമാര്‍ക്ക് മിനിമം വേജ് കൊടുത്തിട്ട് ബാക്കിയുള്ള പണം കൊണ്ട് ചാരിറ്റി പ്രവര്‍ത്തനം നടത്തിയാല്‍ മതിയെന്നാണ് മന്ത്രിയുടെ അഭിപ്രായം.

നഴ്‌സുമാരുടെ സമരം പുതിയ ചര്‍ച്ച വ്യാഴാഴ്ച 3 മണിക്ക്
കേരളത്തിലെ നേഴ്‌സുമാരുടെ സമരം ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമത്തില്‍ ലേബര്‍ കമ്മീഷണര്‍ പുതിയ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇന്നലെ എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചര്‍ച്ചകള്‍ തീരുമാനമെടുക്കാതെയാണ് പിരിഞ്ഞത്. തൊഴിലാളികളുടെ ടീമിന്, മുന്‍ കേന്ദ്രമന്ത്രി ഉഷാ കൃഷ്ണകുമാറും, അമേരിയ്ക്കന്‍ മലയാളിയായ വിന്‍സന്റ് ഇമ്മാനുവലും നേതൃത്വം നല്‍കും.
വിന്‍സന്റ് ഇമ്മാനുവലിന്റെ ആശയപരമായ നിര്‍ദ്ദേശങ്ങള്‍ ലേബര്‍ കമ്മീഷണര്‍ കാര്യമായ പരിഗണന നല്‍കിയിരുന്നു. ഇതിനിടെ എല്ലാവരും വിട്ടു വീഴ്ചയ്ക്ക് തയ്യാറാകണമെന്ന് തൊഴില്‍വകുപ്പുമന്ത്രി ഷിബു ബേബി ജോണ്‍
നിര്‍ദേശിച്ചു

നേഴ്‌സ്മാരുടെ ശമ്പളം ശമ്പള വര്‍ദ്ധനവ് പല ആശുപത്രികളിലും നടപ്പാക്കി തുടങ്ങി.
കേരളിത്തിലെമ്പാടും നേഴ്‌സ്മാരുടെ സമരം പടര്‍ന്ന് പിടിച്ചതോടെ മാനേജ്‌മെന്റ് ശമ്പളം വര്‍ദ്ധിപ്പിച്ചു തുടങ്ങി. ഇതുവരെ ഗവണ്‍മെന്റ് അനുശാസിക്കുന്ന മിനിമം വേജ് പോലും കൊടുക്കാന്‍ തയ്യാറാകാതിരുന്ന മാനേജ്‌മെന്റ്, സാവധാനം ചെക്ക് ബുക്കുകള്‍ തുറന്നു തുടങ്ങി.
മിക്കവാറും കാത്തോലിയ്ക്കാ സ്ഥാപനങ്ങളിലെല്ലാം പുതിയ ശമ്പള നിരക്ക് നിലവില്‍ വന്നു. കാത്തോലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് മിനിമം വേജ് അംഗീകരിച്ചതോടെ കോതമംഗലത്തെ ധര്‍മ്മഗിരി പോലുള്ള സ്ഥാപനങ്ങളില്‍ പുതിക്കിയ ശമ്പളനിരക്ക് നിലവില്‍ വന്നു. കടബാദ്ധ്യതകൊണ്ട് കഷ്ടപ്പെടുന്ന പല കുടുംബങ്ങള്‍ക്ക് ഇത് ഒരു സഹായകമാകുമെന്ന് കരുതുന്നു.

നേഴ്‌സ്മാര്‍  അമൃത ആശുപത്രിയില്‍ സമരം തുടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക