Image

റാമാണോ, റഹിമാണോ? (മിനി കഥ: സുധീര്‍ പണിക്കവീട്ടില്‍)

Published on 11 August, 2016
റാമാണോ, റഹിമാണോ? (മിനി കഥ: സുധീര്‍ പണിക്കവീട്ടില്‍)
ദൈവം മനുഷ്യനെ അവന്റെ പ്രതിഛായയില്‍ സ്രുഷ്ടിച്ചു എന്നു പറയുന്നത് വിശ്വസിക്കാന്‍ സാധാരണ ജനങ്ങള്‍ക്ക് പ്രയാസമായിരുന്നു. അവരുടെ കണ്ണുകള്‍കൊണ്ട് നോക്കുമ്പോള്‍ മനുഷ്യര്‍ നാനാവിധം. അതില്‍ തന്നെ വികലാംകര്‍, വിരൂപര്‍, പലനിറക്കാര്‍, കഷണ്ടികള്‍, പൊണ്ണതടിയന്മാര്‍, കുള്ളന്മാര്‍. പൂര്‍ണ്ണതയാണു്് തന്റെ ശക്തി എന്ന് സ്ഥാപിച്ചെടുക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന ദൈവത്തിനു മനുഷ്യന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരമില്ലാതായി. ദൈവം മിണ്ടാതിരുന്നപ്പോള്‍ ആ മൗനം കൊള്ളയടിക്കാന്‍ ചിലര്‍ ഒരുങ്ങി.ന്അവര്‍ ദൈവത്തിനു പേരുകള്‍ നല്‍കി വിഘടിച്ചു നിന്നുപൊരുതി. ഈ ലോകത്തില്‍ ഒന്നും പൂര്‍ണ്ണമായി താന്‍ സ്രുഷ്ടിച്ചില്ലെന്നറിയുന്ന ദൈവം അതു മനസ്സിലാക്കി, നിരന്തരം ദിനരാത്രം കഷ്ടപ്പടുന്ന സാധാരണ ജനങ്ങളേയും അവരെ കബളിപ്പിക്കുന്ന ദൈവത്തിന്റെ അവതാരങ്ങള്‍ എന്നു അവകാശപ്പെടുന്നവരേയും പക്ഷഭേദമില്ലാതെ കണ്ടു. ലോകത്തിന്റെ അസുന്തുലിതാവസ്ഥ ഇവിടെ നിന്നു തുടങ്ങുന്നു.

അങ്ങ് ദൂരെ ഭാരതഭൂമിയില്‍ ഒരു രാത്രി തീരുകയാണ്. പുലരി വെളിച്ചം കുറേശ്ശേ തല നീട്ടുന്നു. പൂക്കളും, കിളികളും, ചെടികളും, കൂട്ടുകാരായി കഴിയുന്ന ഒരു തുണ്ട് ഭൂമിയിലെ സിമന്റ് ബഞ്ചില്‍ ഒരു മനുഷ്യനിരിക്കുന്നു. മഞ്ഞ വസ്ര്തം, തലമുടി പറ്റെ വെട്ടിയിരിക്കുന്നു. പ്രകാശമാനമായ കണ്ണുകള്‍. അതിഗംഭീരമായ ശാന്തത അവിടെയെങ്ങും നില നിന്നു. ആ സമാധാന നില അധികം നില നിന്നില്ല. ആ മനുഷ്യന്‍ ഇരുന്നിരുന്ന ബെഞ്ചിന്റെ ഇരു വശത്തായി സ്ഥിതി ചെയ്തിരുന്ന വഴിയിലൂടെ ഒരു കൂട്ടം ആളുകള്‍ അര്‍ഥശൂന്യമായ ശബ്ദങ്ങള്‍ (മതം മണക്കുന്ന വാക്കുകള്‍) പുറപ്പെടുവിച്ച് അലറിയടുത്തു. അവരുടെ കൂട്ടത്തില്‍ നിന്നും ഒരുവന്‍ പറഞ്ഞു.
"ഇതാ ഒരു മനുഷ്യന്‍'

മതഭ്രാന്തര്‍ മനുഷ്യരെ കണ്ടു പിടിക്കുന്നു. എന്നാല്‍ അവരെ തിരിച്ചറിയുന്നില്ല.കണ്ടുമുട്ടിയാല്‍ തങ്ങളെപ്പോലെ മ്രുഗങ്ങളാക്കാന്‍ ശ്രമിക്കുന്നു. വഴങ്ങിയില്ലെങ്കില്‍ കൊന്നു കളയുന്നു. ഓരൊ മനുഷ്യരും ഇങ്ങനെ "ചത്ത് വീഴുമ്പോഴും' ദൈവം തന്റെ കഴിവുകേടില്‍, അപൂര്‍ണ്ണതയില്‍ മനം നൊന്ത് നാണം കെട്ട് തല താഴ്ത്തുന്നതല്ലാതെ പോംവഴികള്‍ കണ്ടു പിടിക്കുന്നില്ല.അങ്ങനെയുള്ള ദൈവം മനുഷ്യനു മരണശേഷം സ്വര്‍ഗ്ഗവും നരകവും വിധിക്കുമെന്ന്പറയുന്നത് മതഭ്രാന്തന്മാരുടെ തുരുപ്പ് ചീട്ടല്ലാതെ മറ്റെന്താണെന്ന് ഭൂമിയിലെ പാവങ്ങള്‍ ചിന്തിച്ചു.

മനുഷ്യനു ചുറ്റും കൂടിയ സംഘക്കാര്‍ ഒറ്റ ശബ്ദത്തില്‍ ചോദിച്ചു. "ആരാണ് നീ'

ഞാനൊരു മനുഷ്യന്‍

അതു മനസ്സിലായി. നീ റാമോ? റഹിമോ? സംഘത്തിന്റെ കോറസ്സ്.

"എന്റെ പേര് നാരായണന്‍'

റഹിമിന്റെ കൊടി പിടിച്ചവര്‍ കൂകി. കള്ള കാഫര്‍ , തല്ലി തകര്‍ക്കവനേ.

റാമിന്റെ കൊടി പിടിച്ചവര്‍ പറഞ്ഞു. "തൊട്ടു പോകരുത്' സംഘക്കാര്‍ ഒരേ ശബ്ദത്തില്‍ മനുഷ്യനോട് ചോദിച്ചു.

നിനക്ക് രാമാകണോ? റഹിമാകണോ?

മനുഷ്യന്‍ ശാന്തനായി പറഞ്ഞു. എനിക്ക് ആരുമാകേണ്ട. ഞാന്‍ വെറും നാരായണന്‍. എന്റെ പേരിനു വാലുപോലുമില്ല.ഞാനൊരു ദൈവത്തില്‍ വിശ്വസിക്കുന്നു. ആ ശ്കതിക്ക് രൂപമില്ല, പേരില്ല. അവന്‍ സര്‍വ്വവ്യാപി. സര്‍വ്വശക്തന്‍. ഈ ഭൂമിയില്‍ നന്മയോടെ ജീവിക്കയാണു എന്റെ ലക്ഷ്യം. ഇവിടെ അശാന്തിയുണ്ടാക്കി കലാപം ഉണ്ടാക്കി സ്വര്‍ഗ്ഗം, അങ്ങനെയൊന്നുണ്ടെങ്കില്‍ , തേടലല്ല എന്റെ ലക്ഷ്യം.

റഹിമിന്റെ കൂട്ടക്കാര്‍ അലറി, ഇപ്പം ഒരു തീരുമാനം പറയണം.

നാരയണന്‍ഃ ദൈവത്തിന്റെ പേരും പറഞ്ഞു നിങ്ങള്‍ എന്തിനു തമ്മില്‍ തമ്മില്‍ തല്ലി ചാകുന്നു. ഇങ്ങനെ തല്ലി ചാകുമ്പോള്‍ എപ്പോഴെങ്കിലും നിങ്ങള്‍ പറയുന്ന ദൈവം ഇടപ്പെട്ട് നിങ്ങളെ രക്ഷിച്ചിട്ടുണ്ടോ? ഒരു ജാതി, ഒരു മതം, ഒരു ദൈവം, അതാണു എന്റെ മതം, എന്നെ വെറുതെ വിടുക.

ജാതിയും മതവുമില്ലാത്തവന്‍ തങ്ങള്‍ക്ക് ഭീഷണിയക്ലെന്ന് കണ്ട് രണ്ടു മതക്കാരും അദ്ദേഹത്തെ വിട്ടിട്ട് പോയി. അവരില്‍ ഒരാള്‍ ആലോചിച്ചു,. ''രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മനുഷ്യന്‍ ജനിച്ചിരുന്നെങ്കില്‍ ലോകത്തില്‍ ചോരപുഴകള്‍ ഒഴുകുകയില്ലായിരുന്നു.

ശുഭം
Join WhatsApp News
Vidyadharan 2016-08-12 00:00:44
ഹോ, ഞങ്ങളുടെ ഗുരുദേവനെയും താങ്കൾ വെള്ള മുക്കിയെടുത്തുവോ? എന്താണ് നിങ്ങളെ പോലെ ഉള്ള വ്യക്തികളുടെ ഉദ്ദേശം എന്ന് മനസ്സിലാകുന്നില്ല. ഗുരുദേവന്റെ പുസ്തകങ്ങളോ സംഹിതകളോ താങ്കൾ വായിച്ചിട്ടില്ലെന്നു വ്യക്തം. അദ്ദേത്തിന്റെ അദ്വ്യത ദീപിക മുതലങ്ങോട്ടുള്ള പുസ്തകങ്ങൾ ഒന്നും ഒന്ന് മറച്ചുപോലും നോക്കിയിട്ടില്ലെന്നു വ്യക്തം. സവർണ മേധാവിത്വത്തെ തകർത്തെറിഞ്ഞ അദ്ദേഹം പക്ഷെ ഒരു കടുത്ത ഹിന്ദു മത വിശ്വാസി തന്നെയായിരുന്നു, അത് അദ്ദേഹം സ്ഥാപിച്ച ക്ഷേത്രങ്ങളിൽ അദ്ദേഹം ഉപദേശിച്ച പൂജ വിധിയിൽ ഇന്നും പൂജിച്ചു പോരുന്നത് കാണുവാൻ സാധിക്കും. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞ ഒരു വരി മാത്രമേ നിങ്ങൾക്കൊക്കെ അറിയാവൂ. എന്നാലത്തിനു ശേഷം ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലത്തിൽ എന്നും അദ്ദേഹം പറഞ്ഞു വച്ചിട്ടുണ്ട്. അല്ലാതെ ക്രിസ്ത്യാനികളോ ഇസ്ലാമോ പറയുന്നത് പോലെ സ്ത്രീ പുരുഷന്റെ വാരിയെല്ലാണെന്നോ സ്വർഗത്തിൽ ലഭിക്കുന്ന ഉപഭോഗ വസ്തുവാണെന്നോ അല്ല അദ്ദേഹം പറഞ്ഞത്. ഗുരുദേവനും ഞങ്ങൾക്കും വ്യക്തമായ മതവും കാഴ്ചപ്പാടും ഉണ്ട്, അതൊന്നും അറിയാതെ വെറുതെ അറിയാത്ത കാര്യങ്ങൾ എഴുതി പിടിപ്പിക്കരുത്. ഗുരുദേവ ദർശനം തന്നെയാണ് സനാതന ധര്മ സന്ദേശവും, അതൊക്കെ ഒന്ന് ആഴത്തിൽ പഠിക്കേണ്ടതായിട്ടുണ്ട് ലേഖകന്. 
Vidyadhara fan 2016-08-12 03:54:54
അയ്യോ, വിദ്യാധരന്‍ ആര്‍.എസ്.എസ്.ആണോ? seems not the original Vidhyadharan
ഒരു ജാതി ഒരു മതം എന്നു ഗുരുദേവന്‍ പറഞ്ഞത് ഹിന്ദു മതം ആണു സത്യമെന്നും ബാക്കിയെല്ലാം മോശമാണെന്നുമണോ? അങ്ങനെ എങ്കില്‍ ആ വാക്യങ്ങള്‍ക്ക് എന്തര്‍ഥം?
ഹിന്ദു മതം വിട്ട അംബേദ്കറെയും ആര്‍.എസ്.എസിനെ നിരോധിച്ച സര്‍ദാര്‍ പട്ടേലിനെയുമൊക്കെ സാംഘികളാക്കുന്ന കാലമാണിത്‌ 
Vidyadharan 2016-08-12 08:35:06
ഞാൻ ഇവിടെ പറഞ്ഞിരിക്കുന്നത് സനാതന ദർശനങ്ങളെ കുറിച്ച് ആണ്. അതിനെ പറ്റി സംസാരിക്കുവാൻ ആരുടെ നാവു പൊങ്ങിയാലും അവനെ സംഘി എന്ന് വിളിക്കുന്ന നിന്നെ പോലെയുള്ള നട്ടെല്ലില്ലാത്ത വ്യക്തിത്വങ്ങൾ മാത്രമാണ് ഇവിടെ ബി.ജെ.പിയെയും സംഘികളേയും വളർത്തുന്നത്. ഗുരുദേവ നവോഥാന പ്രസ്ഥാനം എന്ന സംഘടനയ്ക്ക് വേണ്ടി കേരളത്തിൽ എഴുപതുകളിൽ ഒരുപാടു കാലം പ്രവർത്തിച്ച മനുഷ്യൻ എന്നല്ലാതെ ഇത് പറയാൻ എനിക്ക് മോദിയുടെയും പിള്ളാരുടെയും കൂട്ടു വേണ്ട. ഇവിടെ ഹിന്ദു മതം ഉപേക്ഷിച്ചവരുടെ കാര്യം സൂചിപ്പിച്ചതിന്റെ ലോജിക്കും ഉദ്ദേശവും എനിക്ക് മനസ്സിലായി. ഗുരുദേവ ദർശനം എന്താണെന്നു ആദ്യം മനസിലാക്കുക. കണ്ണിൽ കണ്ടവരെ സംഘിയെന്നു വിളിക്കലല്ല, വിവേകത്തോടെയും കാര്യാ ഗൗരവത്തോടെയും കാര്യങ്ങൾ മനസ്സിലാക്കുന്നിടത്താണ് ഗുരു ദര്ശനം പൂർണം ആകുന്നതു.  അതിനു ആരെയും സംഘിയാക്കാതെ ആശയ ദാരിദ്ര്യം ഇല്ലാതെ നട്ടെല്ലോടെ നിവർന്നു നിന്ന് സംവദിക്കാൻ കഴിഞ്ഞാൽ മാത്രമേ സാധിക്കുകയുള്ളൂ. 
vidhyadhara fan 2016-08-12 10:23:06
Dear fake vidhyadhara,
Real Vidhyadharan will not use such 'thara' language. It is fit only for fanatic people.
What is so graet about sanatana dharma? worshipping idols? worshipping many gods? having unnecessary rituals? having caste ssystem? having supersititions like jyothisha?
Hinduism as we know it contain all these. or sanatana dharma is something else?
നാരായണൻ 2016-08-12 11:36:28
എന്നെ ദൈവമാക്കി കൂട്ടിലടച്ച്
തോന്ന്യവാസം നടുത്തുന്നിവർ
മണ്ടന്മാരാം ജനം തൊണ്ടപൊട്ടി
ആണ്ടവാ രക്ഷിക്കണേ എന്ന് കീറുന്നു
ചിലർ ഉരുളുന്നമ്പലത്തിനു ചുറ്റും
ചിലർ മല കയറുന്നു മലയാറ്റൂരും
ശബരിമലയിലും എല്ലാവർഷവും
ഞാൻ മാത്രം രക്ഷയില്ലാതെ
കുടുങ്ങിപ്പോയി ക്ഷേത്രത്തിലും
പിന്നെ ആകാശചുംബിയാം പള്ളികളിലും
റാമിന്റെ തലയറുക്കാൻ തക്കം നോക്കുന്നു
യോനാകാനാം റഹീം
ഒരു തലക്ക് ഒരു കന്യക വച്ച്
ഏഴു കന്യകവരെകിട്ടും കൂടിവന്നാൽ
എന്റെ ഉള്ളിലെ മോഹങ്ങളും
തലപൊക്കുന്നു ഈറനണിഞ്ഞു
വാഴപിണ്ടിപോലുള്ള കാലും
നിതംമ്പുവുമായെത്തും
മുഗ്ദ്ധ മോഹിനികളെ കാണുമ്പോൾ
ഞാനറിയാതെ എന്നിൽ നിന്നൊഴുകുന്നു
അനുഗ്രഹത്തിന്റെ പാലാഴി.
എങ്കിലും പുറത്തു ചാടാൻ വേലിചാടാൻ
മോഹമുണ്ട് നിങ്ങളെപ്പോലെ
മക്കളെ റാമേ റഹീമേ.

ഏലി കത്രിക 2016-08-12 13:27:39
ഈ വിദ്യാധരൻ ആരാണ് യാഥാർത്തിൽ?  താങ്കൾ ഒന്ന് പുറത്തേക്ക് വരുകയാണെങ്കിൽ ഒരുഡസൻ  പൊന്നാടയും പ്ളാക്കും തരാം.  മമ്മൂട്ടിക്കും മോഹൻലാലിനും ഫാൻ ക്ളബ് കേട്ടിട്ടുണ്ട്. ഒരഭിപ്രായക്കാരൻ വിദ്യാധരന് ഫാൻ ക്ളബ് ഇതാദ്യമാണ്.  എന്തായാലും തകർത്തോ ചേട്ടാ. പൂച്ച ഇല്ലാത്തിടത്ത് എലിയുടെ വിളയാട്ടമായിരുന്നു. കുറെ എലികളെ ഒന്നും കാണാനില്ല. കുറച്ചു ശല്യം കുറവുണ്ട്.  

Vidyadhara fan 2016-08-12 16:22:55
ഡിങ്കന്‍ നമ്മുടെ ദൈവവും വിദ്യാധരന്‍ നമ്മുടെ പ്രവാചകനുമായി ഇതിനാല്‍ പ്രഖ്യപിച്ചിരിക്കുന്നു.
കമന്റ് തിരുനാള്‍ മഹാരാജാവ്, ഒപ്പ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക