Image

ഡാലസില്‍ മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ പതിനഞ്ചാം വാര്‍ഷികം

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 08 February, 2012
ഡാലസില്‍ മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ പതിനഞ്ചാം വാര്‍ഷികം
ഡാലസ് : നോര്‍ത്ത് ടെക്‌സാസിലെ മലയാളി എന്‍ജിനീയേഴ്‌സിന്റെ സംഘടനയായ മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ പതിനഞ്ചാമത് വാര്‍ഷീകവും ബാങ്ക്വറ്റും ഡാലസില്‍ നടക്കുന്നു. 11 ന് കോളനിയിലുള്ള കാസ്‌കേഡ് ഇവന്റ് സെന്ററില്‍ വൈകുന്നേരം ആറിനു പരിപാടികള്‍ ആരംഭിക്കും.

ദി കോളനി സിറ്റി മേയര്‍ ജോ മക് കോറി ചടങ്ങില്‍ സംബന്ധിക്കും. എടി ആന്‍ഡ് ടി കമ്പനി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം തലവന്‍ വിക്ടര്‍ നില്‍സണ്‍ മുഖ്യ പ്രഭാഷണം നല്‍കും. കൂടാതെ യോഗത്തില്‍ പുതുതായി തിരഞ്ഞെടുക്കപെട്ട ബോര്‍ഡ് ഓഫ് ഡയറക്‌റ്റേഴ്‌സ് സ്ഥാനമേല്‍ക്കുകയും 2012 ലെ കര്‍മ്മപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. പരിപാടിയുടെ ഭാഗമായി പ്രഭാഷണങ്ങളും , സാംസ്‌കാരിക പരിപാടികളും, വിരുന്നുമുണ്ടാവും. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് എന്‍ജിനീയേഴ്‌സ് (IEEE), ഗ്രേറ്റര്‍ ഡാലസ് ഇന്‍ഡോ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമ്മേഴ്‌സ് പ്രതിനിധികള്‍, മറ്റു പ്രൊഫഷണല്‍ വ്യക്തികള്‍, സ്‌പോണ്‍സേഴ്‌സ്, മറ്റു സഹസംഘടനകളിലെ സാരഥികള് ‍, അസോസിയഷന്‍ അംഗങ്ങള്‍, മറ്റു സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

1997 ല്‍ പതിനഞ്ചു പേര്‍ ചേര്‍ന്ന് രൂപം നല്‍കിയ മെന്റ് ഓര്‍ഗനൈസേഷന്‍ ഇപ്പോള്‍ നിരവധി പ്രവര്‍ത്തന തലങ്ങലുള്ള നോര്‍ത്ത് ടെക്‌സാസിലെ എന്‍ജിനീയേഴ്‌സിന്റെ പ്രമുഖ സംഘടനയാണ്. അമേരിക്കയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ജോബ് ഫെയര്‍ , മാത്ത് ഒളിംപ്യാഡ്, ടോയ്‌സ് ഫോര്‍ ടോട്ട്, സയന്‍സ് ടെക്‌നോളജി എന്‍ജിനീയറിംഗ് ആന്‍ഡ് മാത്തമാറ്റിക്‌സ് (STEM) പ്രവര്‍ത്തനങ്ങള്‍ , നാട്ടിലെ നിര്‍ധന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചുള്ള സ്‌കോളര്‍ഷിപ്പ് ഡ്രൈവുകള്‍, മറ്റു സാമൂഹിക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഫുഡ് ഡ്രൈവുകള്‍ തുടങ്ങിയവ മെന്റ് നടത്തിവരുന്നു. ഡോ. അരുണ്‍ കുമാറാണ് മെന്റിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്.

വാര്‍ത്ത അയച്ചത്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഡാലസില്‍ മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ പതിനഞ്ചാം വാര്‍ഷികം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക