Image

ആസ്‌തമയ്‌ക്ക്‌ യോഗാസനം

Published on 08 February, 2012
ആസ്‌തമയ്‌ക്ക്‌ യോഗാസനം
ആസ്‌തമ യോഗാസനം കൊണ്ട്‌ നിയന്ത്രിക്കാം. ആസ്‌തമ രോഗികള്‍ ദിവസവും 15 മിനിറ്റ്‌ ശ്വാസകോശത്തെയും അതിനെ സംരക്ഷിക്കുന്ന വാരിയെല്ലുകളെയും വികസിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നതും, രക്തചംക്രമണം വര്‍ധിപ്പിക്കുന്നതും രോഗം കുറയ്‌ക്കും. ശ്വസനകേന്ദ്രീകൃത യോഗാസനങ്ങള്‍ പരിശീലിക്കുന്നത്‌ രോഗത്തിന്റെ തീവ്രത കുറയ്‌ക്കാന്‍ സഹായിക്കും.

രാവിലെ അഞ്ചു മണിക്കും ഏഴരമണിക്കും ഇടയിലും വൈകുന്നേരം അഞ്ചരയ്‌ക്കും ഏഴു മണിക്കും ഇടയിലാണ്‌ യോഗാസനം ചെയ്യേണ്ടത്‌. പനി, ഛര്‍ദി, അതിസാരം തുടങ്ങിയ സാംക്രമികരോഗങ്ങള്‍ വന്നാല്‍ യോഗ ചെയ്യരുത്‌. സ്‌ത്രീകള്‍ ആര്‍ത്തവം തുടങ്ങി അഞ്ചുദിവസത്തേക്ക്‌ യോഗാവ്യായാമങ്ങള്‍ ചെയ്യരുത്‌.

ആസ്‌തമ രോഗികള്‍ ഉഴുന്ന്‌, ഉഴുന്നില്‍ നിന്ന്‌ ഉല്‍പാദിപ്പിക്കുന്ന ഇഡ്ഡലി, ദോശ, പപ്പടം തുടങ്ങിയവ, പാലും പാലുല്‍പന്നങ്ങളായ തൈര്‌, മോര്‌, നെയ്യ്‌ തുടങ്ങിയവ, വാളന്‍പുളി, ഗ്യാസ്‌ ഉണ്ടാക്കുന്ന തുവരപരിപ്പ്‌, ഉരുളക്കിഴങ്ങ്‌ എന്നിവ ആസ്‌തമരോഗികള്‍ കഴിവതും ഒഴിവാക്കുന്നതാണ്‌ നല്ലത്‌. കഴിവതും സസ്യഭക്ഷണം മാത്രം ശീലിക്കുക. ദിവസവും രാത്രി കിടക്കാന്‍ നേരം ഇരുപത്തഞ്ചോ മുപ്പതോ ഉണക്ക മുന്തിരി എടുത്തു കഴുകി രണ്ടെണ്ണം വീതം വായിലിട്ടു ചവച്ചരച്ചു കഴിക്കുക. പാളയങ്കോടന്‍, പപ്പായ എന്നീ പഴങ്ങള്‍ കഴിക്കരുത്‌. പൈനാപ്പിള്‍, പേരയ്‌ക്ക തുടങ്ങി ഇഷ്ടമുള്ള പഴങ്ങള്‍ കഴിക്കാവുന്നതാണ്‌. മധുരം കഴിവതും കുറയ്‌ക്കണം. ബേക്കറി സാധനങ്ങള്‍ ഐസ്‌ വാട്ടര്‍, ഐസ്‌ക്രീം തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

പ്രഭാതഭക്ഷണം ഏഴു മണിക്കും ഒമ്പതു മണിക്കുമിടയില്‍ കഴിക്കണം. ഉച്ചഭക്ഷണം 12.30 നും രണ്ടിനുമിടയില്‍. ഇതിനിടയില്‍ ആവശ്യമെങ്കില്‍ ചായയോ കാപ്പിയോ കഴിക്കാം. വൈകുന്നേരം ലഘുഭക്ഷണം ആകാം. ഏഴിനും എട്ടിനുമിടയ്‌ക്കു രാത്രി ഭക്ഷണം. ഉച്ചയ്‌ക്കു കഴിക്കുന്നതിന്റെ പകുതി ആഹാരമേ രാത്രി കഴിക്കാവൂ.
ആസ്‌തമയ്‌ക്ക്‌ യോഗാസനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക