Image

ഐ.പി.സി നോര്‍ത്ത്‌ അമേരിക്കന്‍ സൗത്ത്‌ ഈസ്റ്റ്‌ റീജിണല്‍ വാര്‍ഷീക കണ്‍വന്‍ഷന്‍

രാജന്‍ ആര്യപ്പള്ളില്‍ Published on 20 June, 2011
ഐ.പി.സി നോര്‍ത്ത്‌ അമേരിക്കന്‍ സൗത്ത്‌ ഈസ്റ്റ്‌ റീജിണല്‍ വാര്‍ഷീക കണ്‍വന്‍ഷന്‍
സൗത്ത്‌ ഫ്‌ളോറിഡാ: ഐ.പി.സി സൗത്ത്‌ ഈസ്റ്റ്‌ റീജിണല്‍ വാര്‍ഷീക കണ്‍വന്‍ഷന്‍ 2011 സെപ്‌റ്റംബര്‍ 2,3,4 തിയതികളില്‍ സൗത്ത്‌ ഫ്‌ളോറിഡാ സണ്‍ റൈസിലുള്ള ഹോളീഡേ ഇന്‍ കോണ്‍ഫറന്‍സ്‌ സെന്ററില്‍ വച്ച്‌ നടക്കുന്നതാണ്‌. രണ്ടാം തിയതി വെള്ളിയാഴ്‌ച്ച വൈകിട്ട്‌ 6:30 ന്‌ ആരംഭിക്കുന്ന വാര്‍ഷിക കണ്‍വന്‍ഷന്‍ നാലാം തിയതി ഞായറാഴ്‌ച വിശുദ്ധ സഭായോഗത്തോടുകൂടി അവസാനിക്കും. സുപ്രസിദ്ധ വേദപണ്ഡിതനും, എഴുത്തുകാരനും, ഓറല്‍ റോബേര്‍ട്ട്‌സ്‌ യൂണിവേര്‍സ്റ്റി ഡീനും ആയ റവ. ഡോ. തോമസണ്‍ കെ. മാത്യു പ്രധാന പ്രസംഗകനായിരിക്കും.

പാസ്റ്റര്‍ കോണ്‍ഫറന്‍സ്‌, സഹോദരീ സമാജം, പി.വൈ.പി.എ സമ്മേളനം, ഉണര്‍വ്വു യോഗങ്ങള്‍ എന്നിവ ഈ ദിവസങ്ങളില്‍ നടക്കുന്നതാണ്‌. ഈ മീറ്റിംഗിലേക്ക്‌ കടന്നു വരുന്നവരുന്നവരുടെ സൗകര്യാര്‍ത്ഥം മിതമായ നിരക്കില്‍ താമസസൌകര്യങ്ങള്‍ കണ്‍വന്‍ഷന്‍ നടക്കുന്ന ഹോട്ടലില്‍ തന്നെ ക്രമീകരിച്ചിട്ടുണ്ട്‌. ഈ മീറ്റിംഗിന്റെ വിജയകരമായ നടത്തിപ്പിനായി പ്രാത്ഥിക്കുവാനും, വന്നു സംബന്ധിച്ച്‌ അനുഗ്രഹം പ്രാവിപ്പാനും ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പാസ്റ്റര്‍ കെ.സി.ജോണ്‍ (പ്രസിഡന്റ്‌) 954-599-5472, പാസ്റ്റര്‍ ജോണ്‍ സാമുവേല്‍ (സെക്രട്ടറി) 863-833-3802, സ്റ്റീഫന്‍ ചാക്കോ (ട്രഷറാര്‍) 863-248-9361 എന്നിവരുമായി ബന്ധപ്പെടുക. മീഡിയാ കോര്‍ഡിനേറ്റര്‍: ബാബു കൊടുന്തറ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക