Image

എന്നോടിഷ്‌ടം കൂടാമോ? (ഒരു വലന്റയിന്‍ കുറിപ്പ്‌)

സുധീര്‍ പണിക്കവീട്ടില്‍ Published on 09 February, 2012
എന്നോടിഷ്‌ടം കൂടാമോ? (ഒരു വലന്റയിന്‍ കുറിപ്പ്‌)
കൊതി തീരും വരെ ഇവിടെ പ്രേമിച്ച്‌ മരിച്ചവരുണ്ടോ? ഒരു മനോഹര തീരത്തിരുന്ന്‌ അനശ്വരനായ കവി വയലാര്‍ പാടി. സംഗീതം പ്രേമത്തിന്റെ ഭക്ഷണമാണെങ്കില്‍ അത്‌ ധാരാളമായ്‌ എനിക്ക്‌ തരിക എന്ന്‌ പറഞ്ഞ്‌കൊണ്ടാണു ഷേക്‌സ്‌പിയര്‍ അദ്ദേഹത്തിന്റെ ഒരു നാടകം തുടങ്ങുന്നത്‌ തന്നെ. പ്രേമത്തിന്റെ തത്വ ശാസ്ര്‌തം എന്ന കവിതയില്‍ ഷെല്ലി പറയുന്നു ``ഈ ലോകത്തില്‍ ഒന്നും ഒറ്റക്കല്ല, എല്ലാ ചരാചരങ്ങളും ദൈവീകമായ ഒരു നിയമത്താല്‍ ഒരാത്മാവ്‌ എന്ന പോലെ കണ്ടുമുട്ടുന്നു, കൂടിചേരുന്നു. സൂര്യകിരണങ്ങള്‍ ഭൂമിയെ ചുറ്റി പിടിക്കുന്നു. ചന്ദ്രന്റെ പ്രഭാവലയങ്ങള്‍ കടലിനെ ഉമ്മ വക്കുന്നു. എന്നിട്ട്‌ അദ്ദേഹം വീണ്ടും പറയുന്നു` നീ എന്നെ ചുംബിച്ചില്ലെങ്കില്‍ ഈ മധുരമായ പ്രവ്രുത്തികള്‍ക്ക്‌ എന്തു വില. പ്രേമിക്കാനുള്ള മനുഷ്യന്റെ അഭിവാജ്‌ഞ സീമാതീതമാണു. അതേപോലെ വിപ്രലംഭ ശ്രുംഗാര ലഹരി നുണഞ്ഞ്‌കൊണ്ട്‌ എത്രപേര്‍ ഉദാത്തമായ കൃതികള്‍ ഭാഷക്ക്‌ കാണിക്കവച്ചിരിക്കുന്നു...........
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക