Image

മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ പള്ളി പ്രതിനിധിയോഗം 11-ന്‌

Published on 09 February, 2012
മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ പള്ളി പ്രതിനിധിയോഗം 11-ന്‌
ടെക്‌സാസ്‌: സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ വാര്‍ഷിക പള്ളി പ്രതിനിധിയോഗം ഫെബ്രുവരി 11-ന്‌ ശനിയാഴ്‌ച ഡാളസിലെ സെന്റ്‌ ഇഗ്‌നേഷ്യസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നു.

അതിഭദ്രാസനത്തിന്റെ കീഴിലുള്ള മുഴുവന്‍ ദേവാലയങ്ങളില്‍ നിന്നുമുള്ള വൈദീക ശ്രേഷ്‌ഠരും, തെരഞ്ഞെടുക്കപ്പെട്ട ഇടവക പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഭദ്രാസന മെത്രാപ്പോലീത്തയും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമനസ്സുകൊണ്ട്‌ അധ്യക്ഷത വഹിക്കും. രാവിലെ 9.30-ന്‌ ആരംഭിക്കുന്ന സമ്മേളനം 5-ന്‌ അവസാനിക്കും.

2011-ലെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ ഭദ്രാസന സെക്രട്ടറി വെരി റവ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പയും, ഫിനാന്‍സ്‌ റിപ്പോര്‍ട്ട്‌ ഭദ്രാസന ട്രഷറര്‍ സാജു പൗലോസ്‌ സി.പി.എയും അവതരിപ്പിക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സെന്റ്‌ ഇഗ്‌നേഷ്യസ്‌ പള്ളി വികാരി റവ.ഫാ. മാത്യൂസ്‌ കാവുങ്കല്‍ അറിയിച്ചു.

വിലാസം: St. Ignatius Syrian Orthodox Church, 2707 Dive Creek LN, Carrolton. TX 75096.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ അറിയിച്ചതാണിത്‌).
മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ പള്ളി പ്രതിനിധിയോഗം 11-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക