Image

റെയ്‌ഡ്‌: വില്ലേജ്‌ ഓഫീസുകളില്‍ വ്യാപക ക്രമക്കേട്‌

Published on 21 June, 2011
റെയ്‌ഡ്‌: വില്ലേജ്‌ ഓഫീസുകളില്‍ വ്യാപക ക്രമക്കേട്‌
തിരുവനന്തപുരം: വില്ലേജ്‌ ഓഫീസുകളില്‍ വിജിലന്‍സ്‌ ഇന്നലെ നടത്തിയ റെയ്‌ഡില്‍ വ്യാപക ക്രമക്കേട്‌ കണ്ടെത്തി. അപേക്ഷകളില്‍ തീര്‍പ്പ്‌ കല്‍പ്പിക്കുന്നതിന്‌ കാലതാമസമുണ്ടാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്‌ വിജിലന്‍സ്‌ റെയ്‌ഡ്‌ നടന്നത്‌.

ഓപറേഷന്‍ 'സ്‌നേക്ക്‌സ്‌ ഐസ്‌' എന്ന പേരില്‍ 84 വിജിലന്‍സ്‌ ടീമുകള്‍ രാവിലെയും ഉച്ചക്കുമായാണ്‌ 168 വില്ലേജ്‌ ഓഫിസുകളില്‍ പരിശോധന നടത്തിയത്‌. നേറ്റിവിറ്റി, വരുമാനം, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി സമര്‍പ്പിക്കപ്പെട്ട നൂറുകണക്കിന്‌ അപേക്ഷകള്‍ തീര്‍പ്പാക്കാതെ പല വില്ലേജ്‌ ഓഫിസുകളിലും കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. രജിസ്റ്ററുകള്‍ സൂക്ഷിക്കാതെ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ കൈക്കൂലി വാങ്ങി അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കുന്നതായുള്ള സംശയമാണ്‌ വിജിലന്‍സിനുള്ളത്‌. സര്‍ക്കാര്‍ ഖജനാവിലേക്ക്‌ അടയ്‌ക്കേണ്ട പണം പലയിടങ്ങളിലും അടച്ചിട്ടില്ലെന്നും കണ്ടെത്തി. റെയ്‌ഡ്‌ സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാറിന്‌ സമര്‍പ്പിക്കുമെന്ന്‌ വിജിലന്‍സ്‌ എ.ഡി.ജി.പി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക