Image

കേരളാ റൈറ്റേഴ്‌സ് ഫോറം ചര്‍ച്ചാ സമ്മേ­ള­ന­ത്തില്‍ പുസ്തക പ്രകാ­ശ­നം, ചെറു­ക­ഥ, നിരൂ­പ­ണം, ആസ്വാദ­നം

എ.­സി. ജോര്‍ജ് Published on 28 August, 2016
കേരളാ റൈറ്റേഴ്‌സ് ഫോറം ചര്‍ച്ചാ സമ്മേ­ള­ന­ത്തില്‍ പുസ്തക പ്രകാ­ശ­നം, ചെറു­ക­ഥ, നിരൂ­പ­ണം, ആസ്വാദ­നം
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്ര­മായി പ്രവര്‍ത്തി­ക്കുന്ന എഴു­ത്തു­കാ­രു­ടേയും നിരൂ­പ­ക­രു­ടേയും വായ­ന­ക്കാ­രു­ടേയും ആസ്വാ­ദ­ക­രു­ടേയും സംയുക്ത സംഘ­ട­ന­യായ കേരളാ റൈറ്റേഴ്‌സ് ഫോറം ആഗസ്റ്റ് 21­-ാം തീയതി വൈകു­ന്നേരം ഹ്യൂസ്റ്റ­നിലെ സ്റ്റാഫോര്‍ഡി­ലുള്ള ദേശി ഇന്ത്യന്‍ റസ്റ്റോ­റണ്ട് കോണ്‍ഫ­റന്‍സ് ഹാളില്‍ വെച്ച് പ്രതി­മാസ ചര്‍ച്ചാ സമ്മേ­ളനം നട­ത്തി. റൈറ്റേഴ്‌സ് ഫോറം പ്രസി­ഡന്റ് മാത്യു നെല്ലി­ക്കുന്ന് അദ്ധ്യ­ക്ഷത വഹിച്ച ചര്‍ച്ചാ സമ്മേ­ള­ന­ത്തില്‍ പ്രസിദ്ധ ഗ്രന്ഥ­കര്‍ത്താവായ ഡോക്ടര്‍ സണ്ണി എഴു­മ­റ്റൂര്‍ മോഡ­റേ­റ്റ­റാ­യി­രു­ന്നു. ഡോക്ടര്‍ സണ്ണി എഴു­മ­റ്റൂര്‍ രചിച്ച, വീണുപോയ ദൂത­ന്മാര്‍, എന്ന ശീര്‍ഷ­ക­ത്തി­ലുള്ള പുസ്ത­ക­ത്തിന്റെ പ്രകാ­ശ­ന­മാ­യി­രുന്നു പ്രാരംഭ ചട­ങ്ങ്. മാത്യു നെല്ലി­ക്കുന്ന് പുസ്ത­ക­ത്തിന്റെ ഒരു കോപ്പി പ്രസിദ്ധ സാഹി­ത്യ­കാ­ര­നായ ബാബു കുര­വ­ക്ക­ലിന് നല്‍കി­ക്കൊണ്ട് പ്രകാ­ശനം നിര്‍വ­ഹി­ച്ചു.

തുടര്‍ന്ന്, ഒരു പുഴ­യുടെ ഗീതം എന്ന കവിത രച­യി­താ­വായ തോമസ് കാള­ശേരി തന്നെ ആല­പി­ച്ചു. പര്‍വ്വത നിര­ക­ളില്‍ നിന്നുല്‍ഭ­വി­ക്കുന്ന നദി ഒഴുകി അതിന്റെ ലക്ഷ്യ­സ്ഥാ­ന­മായ സമു­ദ്ര­ത്തി­ലെ­ത്തു­ന്ന­തോടെ നദി­യുടെ അസ്ഥിത്വം ഇല്ലാ­തായി സമു­ദ്ര­വു­മായി ചേരുന്ന പോലെ­യാണ് മനുഷ്യജീവിതം എന്ന് കവി സമര്‍ത്ഥി­ക്കു­ന്നു. മനു­ഷ്യന്‍ ജനി­ക്കു­ന്ന­തോടെ ആ മനുഷ്യ ജന്മം വിവിധ കാല­ഘ­ട്ട­ങ്ങ­ളി­ലൂടെ ഒഴുകി ഒഴുകി മര­ണ­ത്തോടെ സമു­ദ്ര­മാ­കുന്ന ഈശ്വ­ര­നില്‍ ലയി­ക്കു­ന്നു. അടു­ത്തത് മേരി കുര­വ­ക്ക­ലിന്റെ, മൈ പ്രിന്‍സസ് ജാസ്മിന്‍, എന്ന ഇംഗ്ലീഷ് കവിതാ പാരാ­യ­ണ­മാ­യി­രു­ന്നു. എന്റെ കൊച്ചു സഹോ­ദ­രി­യുടെ ജന്മം എനി­ക്കൊരു ആഘോ­ഷവും ആഹ്ലാ­ദ­വു­മാ­യി­രു­ന്നു. മുല്ല­പ്പൂ­വിന്റെ സുഗന്ധവും സൗന്ദ­ര്യവും അവള്‍ക്കു­ണ്ട്. അവള്‍ വളര്‍ന്ന­പ്പോള്‍ അവ­ളുടെ സ്വഭാ­വ­ത്തില്‍ സ്‌നേഹം, സന്തോ­ഷം, സമാ­ധാ­നം, ആന­ന്ദം, ദയ, ക്ഷമാ­ശീലം, ആത്മാര്‍ത്ഥത തുട­ങ്ങിയ അവ­ളുടെ ഗുണ­ങ്ങള്‍ എന്നെ കൂടു­ത­ലായി അവ­ളി­ലേക്ക് അടു­പ്പി­ക്കാന്‍ പര്യാ­പ്ത­മായി എന്ന കവ­യിത്രി ഉരു­വി­ടു­ന്നു.

യൂദാ­സിന്റെ സുവി­ശേഷം, എന്ന ചെറു­കഥ കഥാ­കൃ­ത്തായ ടോം വിരി­പ്പന്‍ വായി­ച്ചു. അത്യന്തം ഉദ്വേ­ഗ­ജ­ന­ക­മായ ആ ചെറു­ക­ഥ­യില്‍ ഉയിര്‍ത്തെ­ഴു­ന്നേറ്റ ക്രിസ്തു­വി­നോട്, മുപ്പത് വെള്ളി­ക്കാ­ശിന് യേശുനാ­ഥനെ ഒറ്റി­ക്കൊ­ടുത്ത യൂദാസ് പറ­യു­ക­യാണ് ഇതെല്ലാം തന്റെ തല­വ­ര­യാ­ണ്. സൃഷ്ടാവു തന്നെ പ്രീപ്രോഗ്രാം ചെയ്ത് ആ ചതി അല്ലെ­ങ്കില്‍ നന്ദി­ഹീ­ന­മായ പാപ ­പ്ര­വൃത്തി ചെയ്യാന്‍ തന്നെ നിയോ­ഗി­ച്ച­താ­ണ്. താന്‍ അല്ലെ­ങ്കില്‍ മറ്റാ­രെ­ങ്കിലും അങ്ങനെ ചെയ്യണം എന്നത് സൃഷ്ടി­കര്‍ത്താ­വായ ദൈവ­ത്തിന്റെ തന്നെ നിയോ­ഗ­മ­ല്ലെ. ആ ദൈവേച്ഛ താന്‍ നിര്‍വ്വ­ഹി­ച്ചു. അങ്ങനെ ലോക­ത്തിലെ ഏറ്റവും നിന്ദ്യ­നായ ഒരു കഥാ­പാ­ത്ര­മായി തീര്‍ന്നു, എന്ന­താണ് യൂദാ­സിന്റെ സുവി­ശേഷം എന്ന് കഥാ­കൃത്ത് സമര്‍ത്ഥി­ക്കു­ന്നു.

തുടര്‍ന്ന്, ഇന്ത്യ­യില്‍ സിബിഐ ഉദ്യോ­ഗ­സ്ഥ­നായി റിട്ട­യര്‍ ചെയ്ത ജോസഫ് പൊന്നോലി എഴു­തിയ നിഗം­ബോ­ധ്ഘാ­ട്ടിലെ അഗ്നി­നാ­ള­ങ്ങള്‍, എന്ന ചെറു­കഥ അദ്ദേഹം തന്നെ വായി­ച്ചു. വടക്കെ ഇന്ത്യ­യില്‍ അദ്ദേ­ഹ­ത്തിന്റെ ജീവി­തവും ജോലിയും അനു­ഭ­വവും ആധാ­ര­മാക്കി അടര്‍ത്തി­യെ­ടുത്ത ഒരു ഏടില്‍ നിന്നാ­യി­രുന്നു ആ ചെറു­ക­ഥ. പ്രേംനാഥ് ബാനര്‍ജി സമര്‍ത്ഥനും വിദ്യാ­സ­മ്പ­ന്ന­നു­മായ യുവാവ് സെന്‍ട്രല്‍ ഗവ­ണ്മെന്റ് സര്‍വ്വീ­സില്‍ സേവ­ന­ത്തി­ലി­രിക്കെ മേലു­ദ്യോ­ഗസ്ഥരില്‍ നിന്ന് പല രീതി­യി­ലുള്ള പീഡനം നേരി­ടു­ന്നു. അതി­നെ­തിരെ പ്രതി­ക­രി­ക്കാ­നുള്ള ഉപ­ദേശം തേടി­യെ­ത്തിയ അദ്ദേ­ഹത്തെ കഥാ­കൃത്ത് സഹാ­യി­ക്കാതെ തിരി­ച്ച­യ­ക്കു­ന്നു. പല­വിധ രോഗ­ങ്ങള്‍ക്ക­ടി­മ­യായ മനസു തകര്‍ന്ന ആ ചെറു­പ്പ­ക്കാ­രന്‍ താമ­സി­യാതെ ചര­മ­മ­ട­യു­ന്നു. ദല്‍ഹി­യില്‍ യമുനാ നദീ­തീ­ര­മായ നിഗം­ബോധ് എന്ന സ്ഥലത്ത് വളരെ ലളി­ത­മായ രീതി­യില്‍ പരേ­തന് ചിത­യൊ­രു­ക്കി. മൃത­ശ­രീരം അഗ്നി­നാ­ള­ങ്ങള്‍ക്ക് ഇര­യാ­കു­മ്പോള്‍ ആവ­ശ്യ­മായ സമ­യത്ത് ഒരു ചെറു­വി­രല്‍ അനക്കി പോലും സഹാ­യി­ക്കാന്‍ തുനി­യാതിരുന്ന കഥാ­കൃത്ത് ദുഃഖ­ഭാ­ര­ത്തോടെ വേദ­ന­യാല്‍ വിങ്ങി­പ്പൊ­ട്ടു­ന്നത് കഥ­യില്‍ ഹൃദ­യാ­വര്‍ജ­ക­മായി ചിത്രീ­ക­രി­ച്ചി­രി­ക്കു­ന്നു.

കഥ­ക­ളേയും കവി­ത­ക­ളേയും അവ­ലോ­കനം ചെയ്തു കൊണ്ടും അപ­ഗ്ര­ഥിച്ചു കൊണ്ടും ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റ­നിലെ ചിന്ത­കരും എഴു­ത്തു­കാ­രു­മായ ടി.­എന്‍. സാമു­വല്‍, ഇന്ദ്ര­ജിത് നായര്‍, എ.­സി. ജോര്‍ജ്, ബോബി മാത്യു, ജോണ്‍ മാത്യു, ദേവ­രാ­ജ് കാരാ­വള്ളി, മാത്യു നെല്ലി­ക്കു­ന്ന്, ജോണ്‍ ചാക്കൊ, മോട്ടി മാത്യു, പീറ്റര്‍ പൗലോ­സ്, ജോസഫ് തച്ചാ­റ, ബി. ജോണ്‍ കുന്ത­റ, ഷാജി ഫാംസ് ആര്‍ട്ട്, വല്‍സന്‍ മഠത്തിപറ­മ്പില്‍, റോഷന്‍ ഈശൊ, ബാബു കുര­വ­ക്കല്‍, മേരി കുര­വ­ക്കല്‍, ടോം വിരി­പ്പന്‍, ജേക്കബ് ഈശൊ, ഡോക്ടര്‍ സണ്ണി എഴു­മ­റ്റൂര്‍, ജോസഫ് പൊന്നോ­ലി, തോമസ് കാള­ശേരി തുട­ങ്ങി­യ­വര്‍ സംസാ­രി­ച്ചു.

കേരളാ റൈറ്റേഴ്‌സ് ഫോറം ചര്‍ച്ചാ സമ്മേ­ള­ന­ത്തില്‍ പുസ്തക പ്രകാ­ശ­നം, ചെറു­ക­ഥ, നിരൂ­പ­ണം, ആസ്വാദ­നംകേരളാ റൈറ്റേഴ്‌സ് ഫോറം ചര്‍ച്ചാ സമ്മേ­ള­ന­ത്തില്‍ പുസ്തക പ്രകാ­ശ­നം, ചെറു­ക­ഥ, നിരൂ­പ­ണം, ആസ്വാദ­നംകേരളാ റൈറ്റേഴ്‌സ് ഫോറം ചര്‍ച്ചാ സമ്മേ­ള­ന­ത്തില്‍ പുസ്തക പ്രകാ­ശ­നം, ചെറു­ക­ഥ, നിരൂ­പ­ണം, ആസ്വാദ­നംകേരളാ റൈറ്റേഴ്‌സ് ഫോറം ചര്‍ച്ചാ സമ്മേ­ള­ന­ത്തില്‍ പുസ്തക പ്രകാ­ശ­നം, ചെറു­ക­ഥ, നിരൂ­പ­ണം, ആസ്വാദ­നം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക