Image

വൈശാഖ് വേലായുധന്‍: 'ഇടി'മുഴക്കത്തോടെ എത്തുന്ന താരം

Published on 27 August, 2016
വൈശാഖ് വേലായുധന്‍: 'ഇടി'മുഴക്കത്തോടെ എത്തുന്ന താരം
പ്ലസ് റ്റു വിനു ഉന്നതവിജയം നേടി എഞ്ചിനീയറിങ്ങിന്ന് പഠിച്ചു കൊണ്ടിരിക്കെ സിനിമാ മോഹം കയറി ഫിലിം രംഗത്തേക്കു വന്നവൈശാഖ് വേലായുധന്‍ എന്ന മലപ്പുറത്തുകാരന് 'ഇടി'യില്‍ മികച്ച തുടക്കം.

സാജിദ് യാഹിദ സംവിധാനം ചെയ്ത് ജനപ്രിയ നായകന്‍ ജയസൂര്യ നായകനായ 'ഇടി'എന്ന ചിത്രത്തിലെ 'ബിഹാരി ബാബു' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വൈശാഖ് ആയിരുന്നു. ചെറിയ വേഷം ആണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷം. അതിനു ലഭിച്ച കയ്യടിയുടെ സന്തോഷത്തിലാണ് ഈകലാകാരന്‍.

സാജിദിന്റെ നേതൃത്വത്തിലുള്ള സിനിമാ പ്രാത്ഥന എന്ന ഓണ്‍ലൈന്‍ സിനിമാ പ്രൊമോഷന്‍ കമ്പനിയിലെ മാനേജര്‍ കൂടിയാണ് വൈശാഖ്. ഷോര്‍ട് ഫിലിമുകളില്‍ അഭിനയിച്ചു നടക്കുന്ന സമയത്തു ഫേസ് ബുക്കില്‍ കൂടി സാജിദുമായുള്ള പരിചയം വൈശാഖിനെ സിനിമാ രംഗത്ത്കൊണ്ടെത്തിക്കുകയായിരുന്നു.

സാജിദ് സിനിമാ സംവിധായകന്‍ ആയപ്പോള്‍ ആദ്യ സിനിമയില്‍ മികച്ച വേഷവും നല്‍കി. സാജിദ് അങ്ങനെ ആണെന്ന് വിനയ് ഫോര്‍ട്ട് ഉള്‍പ്പെടെ ഉള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. എല്ലാവരെയും സഹായിക്കാന്‍ താലപര്യമുള്ള ഒരു നല്ല മനുഷ്യന്‍. അത് കലാകാരന്‍ ആണെങ്കില്‍ പറയുകയും വേണ്ട. അതുകൊണ്ടു തന്നെ 'ഇടി'യും ഒരു നല്ല ചിത്രമായി.

ജയസൂര്യയുടെ നാളിതുവരെയുള്ള ചിത്രങ്ങളില്‍ വച്ച് നല്ലൊരു ഇടിപ്പടം. തീയേറ്ററില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചു വലിയ കളക്ഷനും ലഭിക്കുമ്പോള്‍ വൈശാഖും സന്തോഷത്തിലാണ്. പുതുമുഖ സംവിധായകന്റെ പരിമിതികള്‍ക്കപ്പുറത്തേക്കു ഇടിയെ നയിക്കാന്‍ സാജിദിന് കഴിഞ്ഞു എന്നത് തന്നെ നേട്ടം. ഒരു മികച്ച എന്റര്‍ടൈന്‍മെന്റ് മൂവി.

ഇടിയോടൊപ്പം ചിരിയും ചേരുമ്പോള്‍ പടം തീയേറ്ററില്‍ ചിരിയും കൗതുകവും പടര്‍ത്തുന്നു. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന ചിത്രീകരണ ശൈലിയാണ് ഇടിയുടേതാണ്. ജയസൂര്യയുടെ ഒരു മാസ് പെര്‍ഫോമന്‍സ്‌കൂടിയാണ് ഇടി. സാജന്‍ പള്ളുരുത്തി, സുനില്‍ സുഗത, സുധി കോപ്പ, ജോജു എന്നിവര്‍ നയിക്കുന്ന  ചിരിയുടെ ഘോഷയാത്രയിലാണ്  വൈശാഖിന്റെ മികച്ച പ്രകടനവും.

ഇടയ്ക്കു ശേഷം നിരവധി അവസരങ്ങള്‍ ആണ് വൈശാഖിനെ തേടി വരുന്നത്. സിനിമയെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയില്‍ വന്നു ചേരാന്‍ ലഭിച്ച അവസരം ജീവിതത്തില്‍ ഈശ്വരന്‍ കൊണ്ടുതന്നതാണെന്നു വൈശാഖ്.

സിനിമയിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ വൈശാഖ് അഭിനയിച്ച 'വീട്ടുകാര്‍ക്ക് ഒരു ഭാരം' തുടങ്ങിയ നിരവധി ഷോര്‍ട് ഫിലിമുകള്‍ മികച്ച നടന്റെ സാന്നിധ്യം മുന്നേ അറിയിച്ചിരുന്നു.

ഇപ്പോള്‍ 4 സിനിമകളിലേക്കാണ് വൈശാഖിനു അവസരങ്ങള്‍ ലഭിച്ചിരിക്കുന്നത്. മലയാള സിനിമയ്ക്ക് അര്‍പ്പണബോധമുള്ള ഒരു നടനെ കൂടി ലഭിക്കുമ്പോള്‍ കാഴ്ചക്കാര്‍ക്കും സന്തോഷിക്കാം. സാജിദ് എന്ന സംവിധായകന്റെ കണ്ടെത്തല്‍ വെറുതെയായില്ലന്ന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക