പട്ടായ: പട്ടായ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സിംഗിള്‍സിലും ഡബിള്‍സിലും ഇന്ത്യന്‍ താരം സാനിയ മിര്‍സയ്ക്ക് നേട്ടം. രണ്ടു വിഭാഗത്തിലും സാനിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
സിംഗിള്‍സില്‍ ബ്രിട്ടന്റെ ആനി കിത്വൊഗിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സാനിയ ജയം സ്വന്തമാക്കിയത്. സ്കോര്‍: 6-4,7-5. ഒരു മണിക്കൂര്‍ 40 മിനറ്റുകൊണ്ടാണ് റാങ്കിംഗില്‍ 111-ാം സ്ഥാനത്തുള്ള സാനിയ എതിരാളിയെ മറികടന്നത്.
ഡബിള്‍സില്‍ ഓസ്ട്രേലിയന്‍ താരം അനസ്താഷിയ റോഡിനോവ-സാനിയ സംഖ്യവും ക്വാര്‍ട്ടറില്‍ കടന്നു. ഫ്രഞ്ച് സഖ്യമായ കരോളിന്- ഇര്‍ന ബെര്മണ്ഡ് സംഖ്യത്തെ തോല്‍പ്പിച്ചാണ് സാനിയ സംഖ്യം അവസാന എട്ടില്‍ സ്ഥാനം നേടിയത്. സ്കോര്‍: 6-0, 6-2.