Image

ശിഷ്ടകാല സങ്കടങ്ങള്‍: ഇവിടെയോ അവിടെയോ (ബി. ജോണ്‍ കുന്തറ, ടെക്‌സസ്)

Published on 29 August, 2016
ശിഷ്ടകാല സങ്കടങ്ങള്‍: ഇവിടെയോ അവിടെയോ (ബി. ജോണ്‍ കുന്തറ, ടെക്‌സസ്)
സാമ്പത്തികമായി ഒരു മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കുന്നതിനാണല്ലോ നമ്മില്‍ ഒട്ടുമുക്കാല്‍ പേരും ഇന്ത്യക്കുപുറത്തു കടന്നത് ഞാനിവിടെ എഴുതുന്നത് 1970 കളില്‍ അമേരിക്കന്‍ നാടുകളിലേയ്ക്ക് കുടിയേറി പാര്‍ത്തവരെ ക്കുറിച്ചാണ് കുടിയേറി. ഇവിടെ ജോലികള്‍ ആയി, കുടുംബങ്ങള്‍ കെട്ടിപ്പെടുത്തു, മക്കളായി പലര്‍ക്കും ഇപ്പോള്‍ കൊച്ചുമക്കളും അയി. സാമ്പത്തികമായും ആരും മോശ സ്ഥിതിയിലും അല്ല.

ഒരു വലിയ ശതമാനം, അമേരിക്കന്‍ ജീവിതവും, രീതികളും, ഇവിടുത്തെ രാഷ്ട്രീയവും എല്ലാം ആയി സംയോജിച്ചു ജീവിക്കുന്നു. ഏതാനും പേര്‍ എന്നും തികച്ചും ഒരു അനന്യ രാജ്യത്തു ജീവിക്കുന്ന ചിന്തയിലും കഴിയുന്നു.

ഏതു രീതിയില്‍ ആണെങ്കിലും മുപ്പതും നാല്പതും ഒക്കെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ നാട്ടില്‍ എത്തിച്ചേര്‍ന്ന നമ്മളില്‍ ഒട്ടനവധിപേര്‍ ഒന്നുകില്‍ റിട്ടയര്‍ ചെയ്തു മറ്റു പലരും അതിലേക്കായി ഒരുങ്ങുന്നു. ഈ സമയീ പലരും ചിന്തിക്കുന്നുണ്ടാവണം ഇനി എന്ത്..... ഇനി എങ്ങോട്ട് .......?

പിള്ളേരെല്ലാം വളര്‍ന്നു ജോലിക്കാരായി അവര്‍ക്ക് അവരുടെ കുടുംബങ്ങള്‍ ആയി അവരുടെ വഴികളില്‍ കൂടി പോകുന്നു. നമ്മില്‍ പലര്‍ക്കും പേരക്കുട്ടികളായി. നമ്മള്‍ വീണ്ടും ആദ്യമെ വന്നപോലെ കൂട്ടില്‍ രണ്ടാളുകള്‍ മാത്രം? ആദ്യ സമയം കൂടു ചെറുതായിരുന്നു ഇന്നിപ്പോള്‍ ഒരു വലിയ കൂട്ടില്‍ രണ്ടു പക്ഷികള്‍ മാത്രം.
പല അവസരങ്ങളിലും സ്ഥലങ്ങളിലും കേള്‍ക്കുന്ന ഒരു സംസാരമാണിത് 'എന്താ പെന്‍ഷന്‍ ഒക്കെ പറ്റിയോ? ഇനി എന്താ പരിപാടി ' ഈ ചോദിക്കുന്നവരും ഈ അവസ്ഥയില്‍ ത്തന്നെ എന്നോര്‍ക്കണം.
താന്‍ ജനിച്ചു വളര്‍ന്ന നാട്ടില്‍ തിരികെപോയി ഇനി ഉള്ള കാലം കഴിയണം എന്നു വിചാരിക്കുന്നവര്‍ കുറച്ചുപേര്‍. ഇനി നാട്ടിലേയ്ക്ക് തിരികെ പോയിട്ടു എന്തു നേടാന്‍ മറ്റൊരു കൂട്ടരുടെ ചിന്ത. വേറേ ചിലര്‍ക്കിഷ്ട്ടം കുറെ നാള്‍ ഇവിടെയും കുറെ നാള്‍ അവിടേയും അയി കഴിയുക. ഇപ്പോള്‍ വിമാന യാത്ര ഒക്കെ വളരെ എളുപ്പവും മെച്ചവും ആയ സ്ഥിതിക്ക് ഈ മൂന്നാമത്തെ ചിന്താഗെദിക്കാരുടെ എണ്ണം വര്‍ധിക്കും.
ഇതില്‍ ഒന്നാമത്തേയും മൂന്നാമത്തേയും ചിന്താഗതികള്‍ക്കു മുന്‍തൂക്കം നല്‍കി അവലോകനം ചെയ്യാീ . തിരികെ നാട്ടില്‍ പോയി ഇനിയുള്ള കാലം കഴിയാീ ? ഇവിടെ ഏതാനും ചോദ്യങ്ങള്‍ നമുക്കു തന്നെ ചോദിക്കാം എന്നിട്ട് ഉത്തരങ്ങള്‍ കിട്ടുന്നവയെ പരിശോധിക്കാം.

1 കേരളത്തില്‍ തിരികെ ചെന്ന് എത്ര പേര്‍ക്ക് ഒരു വാഹനം താനേ ഓടിക്കുന്നതിനു പറ്റും മുഖ്യമായും പട്ടണങ്ങളില്‍? ഓടുന്ന വണ്ടിയില്‍ ഇരിക്കാന്‍ തന്നെ പേടിയാണ് പലര്‍ക്കും.
2 ഒരു ആവശ്യം വന്നാല്‍ അത് ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ പോകേണ്ടത് ആണെങ്കില്‍ പല പ്രാവശ്യം കയറി ഇറങ്ങുക, കൈക്കൂലി കൊടുക്കുക എല്ലാവരേയും സാറു വിളിക്കുക ഇതില്‍ പ്രയാസം ഉണ്ടോ?
3 . അമേരിക്കന്‍ പ്രവാസി റിട്ടേണ്‍ ആയതിനാല്‍ പണക്കാരുടെ ലിസ്റ്റില്‍ കയറിക്കഴിഞ്ഞു ബന്ധുക്കള്‍ ആയിട്ടും നാട്ടുകാര്‍ ആയിട്ടും ഉള്ളതിനും ഇല്ലാത്തതിനും ആയി ധനാ അഭ്യര്‍ത്ഥനകളുമായി ഒട്ടനവധി എത്തും എന്നും കരുതിക്കോ.

4 . ഇടക്കിടക്കുള്ള ബന്ധുകള്‍ , കറണ്ട് കട്ട് , മായം കലര്‍ന്ന ഭക്ഷണ സാധനങ്ങള്‍ ഇങ്ങനെ പോകുന്നു മറ്റൊരു ലിസ്റ്റ്.

ഈ മുകളില്‍ പറഞ്ഞ അവസ്ഥകളും ആയി പൊരുത്തപ്പെട്ടു പോകുവാന്‍ വിഷമം ഇല്ലാത്തവര്‍ നാട്ടില്‍ തിരികെ പോയാല്‍ പിടിച്ചു നില്‍ക്കും.

ഇനി, മൂന്നാമത്തെ ചിന്താഗെതി പകുതി സമയീ ഇവിടെ പകുതി അവിടെ. ഇത് ഒന്നു അവലോകനം ചെയ്തു നോക്കാം. ഒന്നാമത് രണ്ടെടുത്തും ഓരോ താമസ സ്ഥലം വേണം. ഇതു രണ്ടും കാത്തു സൂക്ഷിക്കുക .അമേരിക്കയില്‍ ഇതു എളുപ്പം ആയിരിക്കും എന്നാല്‍ കേരളത്തില്‍ എപ്പോഴും ഒരു നോട്ടം ഇല്ല എങ്കില്‍ എന്തൊക്കെ സംഭവിക്കാം എന്നത് ഒരു വിഷയം ആണ്.
കൂടാതെ രണ്ടു സ്ഥലങ്ങളിലും വാഹനങ്ങള്‍ സൂക്ഷിക്കുക ഉപയോഗ ബില്ലുകള്‍ അടക്കുക ഉപയോഗിക്കുന്നില്ല എങ്കിലും എപ്പോഴുീ യൂട്ടിലിട്ടീസ് കണക്ട് ചെയ്യുകയും വിച്ഛേദിക്കുകഉം ചെയ്യുന്നത് എത്ര പ്രായോഗികം.

എല്ലാവരുടേയും ആഗ്രഹം മറ്റാരേയും ബുദ്ധിമുട്ടിക്കാതെ, ആശ്രയിക്കാതെ ജീവിക്കുക എന്നതാണല്ലോ . ആശ്രയിക്കേണ്ടി വന്നാല്‍ എന്റ്‌റെ അഭിപ്രായത്തില്‍ ജനിച്ച നാട് വിശ്വസനീയീ അല്ല. നമ്മെ ഒരു പ്രവാസിയെ മുതലെടുക്കാന്‍ പൊതു ജനം കാത്തു നില്‍ക്കുന്നു.

വേറൊരു പ്രധാന വിഷയം നമ്മുടെ ആരോഗ്യം. എല്ലാവര്‍ക്കും അറിയാം പ്രായം ആകും തോറും എന്‍ജിന്റ്റെ പ്രവര്‍ത്തനത്തിനു കൂടുതല്‍ അറ്റകുറ്റ പണികള്‍ നടത്തേണ്ടി വരും. എവിടെ ആണ് ഇതിനെല്ലാം കൂടുതല്‍ എളുപ്പം? ചിന്തിച്ചു നോക്കൂ ഒരു അത്യാഹിത സമയത്തു ആംബുലന്‍സ് വിളിക്കുക ഈ ആംബുലന്‍സ് ദുര്‍ഘടം പിടിച്ച വഴികളില്‍ കൂടി ഓടി ഭ്രാന്തു പിടിച്ച മറ്റു വാഹനങ്ങളെ മറികടന്നു എപ്പോള്‍ ഒരു ആസ്പത്രയില്‍ എത്തും? ആശുപത്രികള്‍ എല്ലായിടത്തും ഒരു ബിസിനസ്സ് ആണ് എന്നാല്‍ ഇന്ത്യയില്‍ അത്ര വിശ്വസനീയീ ആയ പ്രാക്റ്റീസുകള്‍ അല്ല നടക്കുന്നത്. അമേരിക്കയില്‍ ഡോക്‌റ്റേഴ്‌സിനും ആശുപത്രികള്‍ക്കും മാല്‍ പ്രാക്ടീസ് എന്ന നിയമത്തെ പേടി ആണ് അതു കേരളത്തില്‍ ഉണ്ടോ എന്നു സംശയം?
.കേരളത്തില്‍ വലിയ നഗരങ്ങളില്‍ താമസിച്ചാല്‍ പലേ സൗകാര്യങ്ങളും ഉണ്ട് എന്നാല്‍ അവിടത്തെ പൊലൂഷനും ആള്‍ ബഹളവും ഒക്കെ ഏറേ നാള്‍ സഹിക്കുവാന്‍ എത്ര പേര്‍ക്ക് സാധിക്കും?
ഈ മുകളില്‍ പ്രതിപാതിച്ചിട്ടുള്ള 'സീസന്‍ഡ് ' അഥവാ സീനിയര്‍ മലയാളികള്‍ എല്ലാവരും തന്നെ അമേരിക്കന്‍ സിറ്റിസണ്‍സ് ആണ്. ഇവര്‍ക്കെല്ലാം ഇവിടെ ജനിച്ച മക്കളും കൊച്ചു മക്കളും ഉണ്ട് .എന്തായാലും ഈ രണ്ടാം തലമുറ നിങ്ങളുടെ കൂടെ സ്ഥിരമായി കേരളത്തിലേയ്ക്കു തിരികെ പോരും എന്ന് ചിന്തിക്കേണ്ട. കൂടെ താമസിക്കില്ല എങ്കിലും ഒരു വിളിപ്പാടില്‍ മക്കള്‍ ഉണ്ട് എന്നത് ഒരാശ്വാസമല്ലേ?
വര്‍ഷങ്ങള്‍ മുന്നോട്ടു പോകുന്നു കൂടുതല്‍ വിവേകത്തിന്റ്‌റെ സമയം . എത്തി. രാവിലെ അലാറം ക്ലോക്കിനെ തെറി പറഞ്ഞുകൊണ്ട് എഴുന്നേറ്റു കാറിലേക്കോടുന്ന കാലം എല്ലാംതീര്‍ന്നു. ഇപ്പോള്‍ സമയം ഒരുപാട് ഇനിഅത് എങ്ങനെ ചെലവഴിക്കണം ഇതൊരു ധര്‍മ്മ സങ്കടം തന്നെ.

ഒരു വഴി നമ്മൂടെ മുന്‍പില്‍ ഉണ്ട് അത് ശ്രെദ്ധിച്ചു നോക്കിയാല്‍ കാണാം. അമേരിക്കയില്‍ പലേ മലയാളികളും അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അവരുടെ ചുറ്റുപാടുകള്‍ പലേ രീതികളിലും കേരളീകരിച്ചിട്ടുണ്ട് . ഉദാഹരണത്തിന് മയാമി പോലുള്ള തെക്കന്‍ ഫ്‌ലോറിഡയില്‍ മലയാളി തെങ്ങു വളര്‍ത്തുക മാത്രം അല്ല അതില്‍ കയറി ചെത്തി കള്ളു വരെ എടുക്കുന്നുണ്ട്. ഇതു കേരളത്തില്‍ നടക്കുമോ? കൂടാതെ ഇപ്പോള്‍ അമേരിക്കയില്‍ ഉട നീളം കാണുന്ന റിട്ടയര്‍മെന്റ്റ് കമ്മ്യൂണിറ്റികളുടെ ഫാഷന്‍ പ്രകാരം പലേ സ്ഥലങ്ങളിലും കേരളീയര്‍ മുന്‍കൈ എടുക്കുന്ന പാര്‍പ്പിട കൂട്ടായ്മകള്‍ പൊന്തി വരുന്നുണ്ട് .

ഏതാണ്ട് എല്ലാ പട്ടണങ്ങളിലും ഇന്നു ഓരോ മത സഭക്കാര്‍ക്കും ആരാധനാ കേദ്രങള്‍ ഉണ്ട് ഹിന്ദുക്കള്‍ക്ക് അമ്പലങ്ങള്‍ ഉണ്ട്. പുതിയ മലയാളം സിനിമകള്‍ കേരളത്തില്‍ ഇറങ്ങുന്ന ദിവസം തന്നെ ഇവിടെഉം കാണാം. സമയം ചിലവഴിക്കുന്നതിനു ഉള്ള വഴികള്‍ ഒന്ന് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ , കൂടാതെ പലേ സംഘടനകളും ഇന്നു പലേ പട്ടണങ്ങളിലും ഉണ്ട് അവയില്‍ ചേരുക .

അങ്ങനെ എല്ലാം കൊണ്ടും നമ്മള്‍ ഇന്ന് അമേരിക്കയില്‍ ഉടനീളം കൊച്ചു കൊച്ചു കേരളങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ഇതൊക്കെ വയ്ച്ചു നോക്കുമ്പോള്‍ 'ഒരിടത്തു ജനനം ഒരിടത്തു മരണം' എന്ന യേശുദാസിന്റ്റെ പാട്ട് നമുക്കു വേണമെങ്കില്‍ സന്തുഷ്ടമായ് പാടാം .

ബി. ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍ ടെക്‌സാസ് 
Join WhatsApp News
Senior Citizen Lonly Group 2016-08-29 10:33:26
സമയമാം രഥത്തിൽ നാം  സ്വർഗ്ഗ യാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിനായി നമ്മൾ  തനിയെ പോകുന്നു
ആകെ അൽപ്പ നേരം മാത്രം .............
റെജിസ് നെടുങ്ങാടപ്പള്ളി 2016-08-29 10:37:34
അച്ചായോ , നമുക്ക്   മലയാളികളുടെ നേതൃത ത്തിൽ  ഒരു നഴ്സിംഗ് ഹോം ഉണ്ടാക്കിയാലോ ?? അതിനോട് ചേർന്ന് കുറെ അപ്പാർട്മെന്റു
പാപ്പി 2016-08-29 11:58:06
എന്താണ് കുന്തറെ നിങ്ങൾ ലേഖനം എഴുതി ആൾക്കാരെ വെരിട്ടണത്.  ഇവിടെ എഴുപത്തി അഞ്ചാം വയസ്സിൽ ഒരു കൊച്ചു പെണ്ണിനെ കല്യാണം കഴിച്ചു ഒരു സുഖ ജീവിതം ആരംഭിക്കാം എന്ന് വിചാരിക്കുമ്പോളാണ് പ്രത്യാശ ഇല്ലാത്ത ലേഖനം.  ഇങ്ങക്ക് ജീവിക്കണ്ടാങ്കി വേണ്ട ബാക്കിയുള്ളരെ വെറുതെ വിട്ടുകൂടെ?  ഒരു ഒടുക്കത്തെ ലേഖനം എഴുതാൻ കണ്ട സമയം
Vayanakkaran 2016-08-29 12:25:47
These statements said many people in many stages, written in many articles. Nothing new. Any way what is the solution or conclusion? Say it. Wat I am saying is these are not new. But reminder is good and apprreciated.
എരുമച്ചി 2016-08-30 03:49:17
ഏതവനായാലും പണി ഇല്ലാത്തവനും സമയം കൊല്ലിയുമാണ് പോത്തച്ചൻ 
പോത്തച്ചൻ 2016-08-29 21:18:28
സമയം കളയാൻ ഞാൻ എന്റെ സ്‌കെടൂൾ പറഞ്ഞു തരാം. അതുപോലെ ചെയ്യതാൽ നാട്ടിലൊന്നും പോകണ്ട ആവശ്യം ഇല്ല. കാലത്തെ എഴുനേറ്റു ഈ -മലയാളിയുടെ ചരമ കോളം നോക്കണം . നമ്മുടെ പേരും പടോം അതിൽ ഇല്ലെങ്കിൽ പോയി ഒരു നല്ല ചായ ഉണ്ടാക്കി കുടിക്കുക. അത് കഴിഞ്ഞു കക്കൂസിൽ പോയി ഇരിക്കുക. അവിടെ എങ്ങനെപോയാലും കുറെ സമയം എടുക്കും അതുകഴിഞ്ഞു നടക്കാൻ പോകുക. പിന്നെ വന്നു നല്ല ചൂട് വെള്ളത്തിൽ കുളിക്കുക. പല്ല് തേച്ചു എന്തെങ്കിലും ആഹാരം കഴിക്കുക . പിന്നെ കുറച്ചു നേരം കട്ടിലിൽ കയറി കിടക്കുക. പിന്നെ എഴുനേറ്റ് ഈ മലയാളിയുടെ പ്രതികരണ കോളം മുഴുവൻ വായിക്കുക. ലേഖനം ഒക്കെ വായിക്കുന്നതിലും രസം പ്രതികരണ കോളം വായിച്ചാൽ മതി മതം രാഷ്ട്രീയം സാഹിത്യം ചീത്ത വിളി കവിത തുടങ്ങി പലതും അവിടെ കാണാം . പ്രതികരണ കോളത്തിൽ നിന്നുള്ള പ്രതികരണത്തിനനുസരിച്ചുള്ള ലേഖനങ്ങളും കഥകളും കവിതകളും വായിച്ചിട്ടാണ് ഓരോന്ന് വായിക്കേണ്ടത്. ഇപ്പോൾ ആട് പുരാണം പട്ടി കവിതകളും പട്ടി ലേഖനവും ആണ് പ്രധാനം അതിൽ കാസിമിൻന്റെ പാട്ട് കൊള്ളാം. കാസീം 2016-08-29 08:28:04 News (കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്കച്ചി കൊത്തിപ്പോയി --എന്ന രീതി ) പാട്പെട്ട് ഞാൻ എഴുതിച്ച നോവൽ ആട് തിന്നു പോയി അയ്യോ! ആട് തിന്നു പോയി കാത്തുസൂക്ഷിച്ചൊരു ചെറുകഥയാണേൽ വേറൊരുത്തൻ കട്ടു അയ്യോ! വേറൊരുത്തൻ കട്ടു നോക്കി വച്ചൊരു പൊന്നാടയാണേൽ ഒരുത്തൻ കാശിനു വാങ്ങി അയ്യോ! ഒരുത്തൻ കാശിനു വാങ്ങി ഇത് കഴിഞ്ഞു ഒരു കാപ്പി ഉണ്ടാക്കി കുടിക്കുക. പിന്നെ ടീവി കാണുക . ട്രൂമ്പും ഹില്ലരി ക്ലിന്റണും തമ്മിലുള്ള തമ്മിൽ തല്ല് കുറെ കാണുക . അല്പം കഴിഞ്ഞു ഈ മലയാളി പോയി വായിക്കുക . അപ്പോഴേക്കും അന്തപ്പൻ അന്ദ്രയോസ്, വിദ്യാധരൻ, സ്കെടുൽ കാസ്റ്റ് , റ്റെക്സൺ , മാത്തുള്ള, പാറക്കോവിൽ, വായനക്കരാൻ എല്ലാം എത്തും പിന്നെ കുറച്ചു നേരത്തേക്ക് നല്ല തമാശയാണ് . അത് കഴിഞ്ഞു ഉച്ച ഊണിനുള്ള സമയമായി . നന്നായി ഉച്ചക്ക് ആഹാരം കഴിയ്ക്കുക . കഞ്ഞീം പപ്പടോം പയറും അച്ചാറും കൂട്ടി നല്ല ഒരു ശാപ്പാട്. അത് കഴിഞ്ഞു നല്ല ഒരു ഉറക്കം കുറെ കഴിഞ്ഞു എഴുനേറ്റു നല്ല ഒരു കാപ്പി. കാപ്പീം കൊണ്ട് വീണ്ടും ഈ -മലയാളി വായിക്കുക. അത് കഴിഞ്ഞു ഒന്ന്കൂടി നടക്കാൻ പോകുക. നടന്നു വന്നു കഴിഞ്ഞു ഒരു കുളി പാസാക്കുക അതുകഴിഞ്ഞു ഒരു സ്മാൾ വിടുക പിന്നെ ഫോൺ കറക്കി ന്യുയോർക്ക്, ടെക്സാസ് തുടങ്ങിയ സ്ഥലങ്ങളിൽ വിളിച്ചു പരദൂഷണം പറയുക. അത് കഴിഞ്ഞു അത്താഴം കഴിക്കുക. പിന്ന കുറെ ടീവി കാണുക വീണ്ടും ഈ -മലയാളി വായിക്കുക പല കള്ളപ്പേരിൽ കുറെ അഭിപ്രായം എഴുതി വിടുക നല്ലതാണെങ്കിലും നല്ലതാണ് എന്ന് പറയരുത് . എഴുത്തുകാരുടെ തലമണ്ടക്ക് ചൂട് പിടിക്കുന്ന വരെ ചീത്ത പറഞ്ഞു എഴുതുക . കുറെ കട്ടീല് അങ്ങ് ചെന്ന് കഴിയുമ്പോൾ ഇവന്റെ ഒക്കെ തനി നിറം പുറത്തു വരും . അവൻ തിരിച്ചു ചീത്ത പറഞ്ഞു എഴുതും. നാട്ടുകാരെ മുഴുവൻ ചീത്ത വിളിക്കും. പത്രാധിപർക്ക് ഭീഷണി, മുന്നറിയിപ്പ് എന്ന് വേണ്ട എല്ലാ ബഹളോം തുടങ്ങും . ആരാണ്ടുടെ അമ്മക്ക് ഭ്രാന്തു പിടിച്ചാൽ അതുകാണാൻ രസമല്ലേ . തെല്ലാം കഴിഞ്ഞു മൂത്രോം ഒഴിച്ച് നിദ്ര പ്രാപിക്കുക . പിറ്റേ ദിവസം ചരമകോളം വായിച്ചു വീണ്ടും പഴയ പടി തുടരുക . തന്റെ നിപ്പും മട്ടും പരുങ്ങലും കണ്ടപ്പോൾ എഴുതി എന്നേയുള്ളു വേണമെങ്കിൽ ചെയ്ത് നോക്ക് . ചെയ്തില്ലെങ്കിൽ എനിക്ക് ചുക്കാ . ഞാൻ കുഴി കരയിൽ ഇരുന്നാണ് ഇതെഴുതുന്നത് . - പോത്തച്ചൻ
Retired 2016-08-30 07:26:13
ആ പോത്തച്ചന്റെ കലക്കൻ അഭിപ്രായം എടുത്തു മാറ്റിയത് ശരിയായില്ല. അദ്ദേഹം ഒള്ള കാര്യം ഉള്ളപോലെ പറഞ്ഞപ്പോൾ എന്തിനാണ് ഇത്ര കലിപ്പ്.  റിട്ടയറും ആയി ഏതെങ്കിലും ഒരു സംഘടനയുടെ പ്രസിഡണ്ടായി ഇരിക്കാം എന്ന് വച്ചാൽ അവിടെ വല്ലാത്ത ഇടിയാ. പിന്നെ ഇങ്ങേരെപ്പോലെ നാട്ടിലേക്ക് പോകാൻ കാശു വേണ്ടേ.  പിള്ളാരെ കാണുന്നത് ഫതേർസ് ഡേയ്ക്കും മതെര്സ് ഡേയ്ക്കുമാണ്. ഇനി ഇതുപോലെ ലേഖനം ഒക്കെ എഴുതാമോ എന്ന് ഞാനും നോക്കട്ടെ.
വിദ്യാധരൻ 2016-08-30 19:28:56
പരമമായ ബ്രഹ്മത്തിലേക്ക് തിരിയൂ കുന്തറേ. എല്ലാത്തിനും പ്രതിവിധി ഉണ്ടാകും 

ബാലാസ്താവൽ ക്രീഡാസക്ത 
സ്‌തരുണസ്താവൽ തരുണി രക്ത 
വൃദ്ധസ്താവച്ചിന്താമഗ്ന 
പരമേ ബ്രഹ്മണി കോപി ന ലഗ്ന (ശങ്കരാചാര്യർ -ഭജഗോവിന്ദം )

ബാലൻ കളിയിൽ മുഴുകി കഴിയുന്നു. യുവാവ് യുവതിയിൽ അനുരക്തനായി കഴിയുന്നു വ്യദ്ധൻ ചിന്താമഗ്നനായി കഴിയുന്നു . പരമമായ ബ്രഹ്മത്തിലേക്ക് ആരും തിരിയുന്നില്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക