Image

നിലവിളക്ക്: സി.പി.എം നിലപാട് സാംസ്കാരിക ഫാസിസമെന്ന് കുമ്മനം

Published on 29 August, 2016
നിലവിളക്ക്: സി.പി.എം നിലപാട് സാംസ്കാരിക ഫാസിസമെന്ന് കുമ്മനം
സര്‍ക്കാര്‍ പരിപാടികളില്‍ പ്രാര്‍ഥനയും നിലവിളക്ക് കൊളുത്തലും ഒഴിവാക്കണമെന്ന മന്ത്രി ജി. സുധാകരന്റെ പ്രസ്താവന സാംസ്‌കാരിക ഫാസിസമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

നാടിന്റെ സാംസ്‌കാരിക പൈതൃകത്തെ നിന്ദിക്കുന്ന തരത്തിലാണ് സി.പി.എം നേതാക്കള്‍ സംസാരിക്കുന്നത്. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനായി സി.പി.എം നേതാക്കള്‍ വിവാദം ഉണ്ടാക്കുകയാണെന്നും കുമ്മനം പറഞ്ഞു.

സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ടെന്ന് കഴിഞ്ഞ ദിവസം പൊതുയോഗത്തിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞത്. ഭരണഘടനക്ക് മതവും ജാതിയുമില്ല. നിലവിളക്ക് കൊളുത്തരുതെന്ന് പറയുമ്പോള്‍ ചോദ്യം ചെയ്യുന്നവരിലുളളത് ബ്രാഹ്മണ മേധ്വാവിത്വമാണ്. പറയുന്നയാള്‍ ബ്രാഹ്മണന്‍ അല്ലെങ്കിലും സംസ്‌കാരം ബ്രാഹ്മണ മേധ്വാവിത്വത്തിന്റെതാണെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ പരിപാടിയില്‍ ഒരു മതത്തിന്റെയും പാട്ട് വേണ്ട. നിലവിളക്ക് കൊളുത്തരുത് എന്ന് പറഞ്ഞിട്ടുളളത് ശരിയാണ്. എല്ലാ സ്‌കൂളുകളിലും കോളജുകളിലും മോണിങ് അസംബ്ലിയില്‍ പറയേണ്ടതാണ് നമുക്ക് ജാതിയില്ല എന്ന്.സ്‌ത്രോതം ചൊല്ലിയിട്ട് യാതൊരു കാര്യവുമില്ലെന്നുമാണ് മന്ത്രി സുധാകരന്‍ പറഞ്ഞത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക