Image

കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന

Published on 09 February, 2012
കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന
ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ റുഷിദിനെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ശാസിച്ചു. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ന്യൂനപക്ഷങ്ങള്‍ക്ക് 50 ശതമാനം സംവരണം നല്‍കുമെന്ന വാഗ്ദാനം നല്‍കിയ സംഭവത്തിലാണ് ശാസന. മന്ത്രിയുടേതു തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനമാണെന്ന് കമ്മീഷന്‍ കണ്‌ടെത്തി.

യുപിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് 50 ശതമാനം സംവരണം നല്‍കുമെന്ന് റുഷിദ് പറഞ്ഞത്. പ്രസ്താവനയ്‌ക്കെതിരേ ബിജെപി അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ കമ്മീഷനു പരാതി നല്‍കിയിരുന്നു. തുടര്‍ന്നു കമ്മീഷന്‍ ഖുര്‍ദിനോട് വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ വിശദീകരണത്തില്‍ തൃപ്തിയാകാത്ത കമ്മീഷന്‍ കേന്ദ്ര നിയമമന്ത്രിയെന്ന നിലയില്‍ അല്‍പ്പം കൂടി ഉത്തരവാദിത്വപരമായി പെരുമാറണമായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക