Image

മുഖ്യമന്ത്രിക്ക് പൂക്കളമിടാം, ജീവനക്കാര്‍ക്ക് പാടില്ല; ഇത് വൈരുദ്ധ്യാത്മക സിദ്ധാന്തമെന്ന് ചെന്നിത്തല

Published on 29 August, 2016
മുഖ്യമന്ത്രിക്ക് പൂക്കളമിടാം, ജീവനക്കാര്‍ക്ക് പാടില്ല; ഇത് വൈരുദ്ധ്യാത്മക സിദ്ധാന്തമെന്ന് ചെന്നിത്തല

  തിരുവനന്തപുരം: ഓണത്തിന് ഓഫീസുകളില്‍ പൂക്കളമിടരുതെന്ന് ആജ്ഞാപിച്ച മുഖ്യമന്ത്രി ഡല്‍ഹിയില്‍ ലക്ഷങ്ങള്‍ മുടക്കി പ്രവൃത്തി സമയത്ത് ഓണാഘോഷം നടത്താന്‍പോവുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

പിണറായി വിജയന്റെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനില്‍ ലക്ഷങ്ങള്‍ മുടക്കി പ്രവൃത്തി ദിവസം ഓണാഘോഷം നടത്താന്‍ പോവുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെ വന്‍പടയാണ് സര്‍ക്കാര്‍ ചെലവില്‍ ആഘോഷത്തിനെത്തുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പൂക്കളമിടുകയും ചെയ്യും. മുഖ്യമന്ത്രിക്ക് പ്രവൃത്തിസമയത്ത് പൂക്കളമിടാം. ആഘോഷിക്കാം. പാവപ്പെട്ട ജീവനക്കാര്‍ക്ക് പാടില്ല. അതാണ് വൈരുദ്ധ്യാത്മക സിദ്ധാന്തമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ഫേസ്ബുക്കിലാണ് ചെന്നിത്തലയുടെ പരിഹാസം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക