Image

താടി വളര്‍ത്താന്‍ അനുമതി തേടി പോലീസുകാരന്‍ കോടതിയില്‍

Published on 29 August, 2016
താടി വളര്‍ത്താന്‍ അനുമതി തേടി പോലീസുകാരന്‍ കോടതിയില്‍
 കൊച്ചി: താടി വളര്‍ത്താന്‍ അനുമതി നിഷേധിച്ചതിനെതിരേ ഹര്‍ജിയുമായി സിവില്‍ പോലീസ് ഓഫീസര്‍ ഹൈക്കോടതിയില്‍. എറണാകുളം ആംഡ് റിസര്‍വ് ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ കെ. റിയാസാണു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. 

റംസാന്‍ കാലത്തു താടി വളര്‍ത്താന്‍ അനുവദിച്ചിരുന്നെങ്കിലും സ്ഥിരമായി താടി വളര്‍ത്താന്‍ അനുമതി തേടിയുള്ള അപേക്ഷ ഡിജിപി നിരസിച്ചെന്നാണു ഹര്‍ജിയില്‍ പറയുന്നത്. വ്യോമസേനയിലും നാവികസേനയിലും മതപരമായ കാരണത്താല്‍ താടി വളര്‍ത്താന്‍ അനുമതി നല്‍കാറുണെ്ടന്നും പോലീസ് സേനയില്‍ അംഗമായ തനിക്കും അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു റിയാസ് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. സര്‍ക്കാര്‍ ഈ അപേക്ഷ ഡിജിപിക്കു കൈമാറി. പോലീസ് മാനുവലില്‍ ഇതിന് അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടി ഡിജിപി അപേക്ഷ നിരസിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് റിയാസ് കോടതിയെ സമീപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക