Image

ഹിലരിയുടെ ഉറ്റ സഹായി ഹുമ അബേദിന്‍ വിവാഹ മോചനം പ്രഖ്യാപിച്ചു

Published on 29 August, 2016
ഹിലരിയുടെ ഉറ്റ സഹായി ഹുമ അബേദിന്‍ വിവാഹ മോചനം പ്രഖ്യാപിച്ചു
ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ രണ്ടാമത്തെ പുത്രി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹൂമാ അബേദിന്‍ ന്യു യോര്‍ക്കില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് അംഗം ആന്തണി വീനറുമായുള്ള വിവാഹ ബന്ധം വേര്‍പേടുത്തുകയാണെന്ന് അറിയിച്ചു.

എത്ര നാണം കെട്ടാലും വീനര്‍ (51) സ്വാഭാവ ദൂഷ്യം അവസാനിപ്പില്ലെന്നു വീണ്ടും വ്യക്തമായ സാഹചര്യത്തിലാണു ഇന്ത്യാക്കാരിയായ ഹുമ (40)യുടെ തീരുമാനം. ഹുമയുടെ പരേതനായ പിതാവ് ഡെല്‍ഹി സ്വദേശിയാണ്. മാതാവും അവിഭക്ത ഇന്ത്യയിലാണു ജനിച്ചതെങ്കിലും പിന്നീടു പാകിസ്ഥാനിലായി.
നേരിട്ടു പരിചയമില്ലാത്ത ഒരു സ്ത്രീക്കു തന്റെ ശരീര ഭാഗങ്ങളുടെ ചിത്രം ടെക്സ്റ്റ് ചെയ്തത് ന്യു യോര്‍ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതാടെയാണു സഹികെട്ട് ഹ്യൂമ ബന്ധം പിരിയാന്‍ തീരുമാനിച്ചത്. 

അവരുടെ അഞ്ചു വയസുള്ള പുത്രന്‍ ജോര്‍ഡനും ചിത്രത്തിലുണ്ട്. സ്ത്രീ അവരുടെ ബിക്കിനിയിലുള്ള ചിത്രങ്ങള്‍ വീനര്‍ക്കും അയച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരിയായ അവര്‍ വീനറെ കുടുക്കിയതാണെന്നും പറയുന്നു.
ആറു വര്‍ഷം മുന്‍പാണ് മുസ്ലിമായ ഹുമയും യാഹുദനായ വീനറും വിവാഹിതരായത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അശ്ലീല ചിത്രങ്ങളും മെസെജുകളും സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ക്കയച്ച് വീനര്‍നാണക്കേട് ഏറ്റുവാങ്ങി. ന്യു യോര്‍ക്ക് സിറ്റി മെയറായി മത്സര രംഗത്തു വന്നപ്പോഴും ഇത്തരം ആരോപണങ്ങളുണ്ടായി. അതേത്തുടര്‍ന്ന് കോണ്‍ഗ്രസംഗത്വം രാജി വച്ചു പുത്രനെ നോക്കി വീട്ടിലിരുപ്പായിരുന്നു കക്ഷി.

നല്ല ഭാര്യ എന്ന ഇന്ത്യന്‍ സങ്കല്പമനുസരിച്ച് എല്ലാം പൊറുത്തു മുന്നോട്ടു പോകുമ്പോഴാണ് പുതിയ വിവാദം. ഇത് ഹിലരിയുടെ ഇലക്ഷനെക്കൂടി ബാധിക്കുമെന്ന സ്ഥിതി ആയതോടെയാണു ഹുമ വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഹിലരിയുടെ കാമ്പെയിന്റെ ഡപ്യുട്ടി ചെയര്‍ ആണു ഹുമ. ഹിലരി പ്രസിഡന്റായാല്‍ ചീഫ് ഓഫ് സ്റ്റാഫ് തുടങ്ങി ഉന്നത പദവി ഹുമക്ക് ലഭിക്കുമെന്നുറപ്പാണ്.

ഹിലരിയുടെ മോശം ജഡ്ജ്‌മെന്റാണ് ഈ സംഭവത്തിലും കാണുന്നതെന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രമ്പ് പ്രതികരിച്ചു. വീനര്‍ എന്തെല്ലാം അറിഞ്ഞിരിക്കാം എന്നും അത് എങ്ങനെ ദോഷമായി ബാധിക്കുമെന്നും അറിയേണ്ടതുണ്ടെന്നും ട്രമ്പ് പറഞ്ഞു.

1996-ല്‍ വെറ്റ് ഹൗസില്‍ ഇന്റേണ്‍ ആയി എത്തിയ ഹ്യുമ പിന്നീട് ഹിലരിയുടെ വിശ്വസ്ഥ ആകുകയായിരുന്നു. ഹിലരി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നപ്പോള്‍ ഡെപ്യുട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക