Image

ഹൂസ്റ്റണില്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡ് റിവൈവല്‍ മീറ്റിംഗ് സെപ്റ്റംബര്‍ 2,3 തീയതികളില്‍

ജീമോന്‍ റാന്നി Published on 29 August, 2016
ഹൂസ്റ്റണില്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡ് റിവൈവല്‍ മീറ്റിംഗ് സെപ്റ്റംബര്‍ 2,3 തീയതികളില്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തില്‍ റിവൈവല്‍ യോഗങ്ങള്‍ നടത്തപ്പെടുന്നു. ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡ് ദേവാലയത്തില്‍(7603, Hartmon Rd, Houston, TX 77546) വച്ച് നടത്തപ്പെടുന്ന യോഗങ്ങളില്‍ റവ.റജി ശാസ്താംകോട്ട വചന പ്രഘോഷണം നടത്തും.

സെപ്റ്റംബര്‍ 2, 3 തീയതികളില്‍(വെള്ളി, ശനി) നടത്തപ്പെടുന്ന യോഗങ്ങള്‍ വെള്ളിയാഴ്ച വൈകുന്നേരം 7 മണിയ്ക്കും, ശനിയാഴ്ച രാവിലെ 10 മണിയ്ക്കും വൈകുന്നേരം 7 മണിയ്ക്കും ആരംഭിയ്ക്കും.

കര്‍ത്തൃദാസന്‍ റവ.റജി ശാസ്താംകോട്ടയുടെ പ്രസംഗങ്ങള്‍ ശ്രവിച്ച് അനുഗ്രഹം പ്രാപിയ്ക്കുവാന്‍ ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.മാത്യു.കെ.ഫിലിപ്പ്(ലീഡ് പാസ്റ്റര്‍) - 281-736-6008
ജോ ഏബ്രഹാം(സെക്രട്ടറി)- 832- 205-5659
ജിനു രാജന്‍(ട്രഷറര്‍)-678-429-4464

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

ഹൂസ്റ്റണില്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡ് റിവൈവല്‍ മീറ്റിംഗ് സെപ്റ്റംബര്‍ 2,3 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക