Image

റിക്ക്‌പെറി ട്രംമ്പിനെ എന്‍ഡോഴ്‌സ് ചെയ്തു.

പി.പി.ചെറിയാന്‍ Published on 29 August, 2016
റിക്ക്‌പെറി ട്രംമ്പിനെ എന്‍ഡോഴ്‌സ് ചെയ്തു.
ഓസ്റ്റിന്‍: ടെക്‌സസ് മുന്‍ ഗവര്‍ണ്ണറും, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന റിക്ക്‌പെറി ഡൊണാള്‍ഡ് ട്രംമ്പിനെ എന്‍ഡോഴ്‌സ് ചെയ്തു.

ഡൊണാള്‍ഡ് ട്രംമ്പ് അധികാരത്തില്‍ വരികയാണെങ്കില്‍ ഗവണ്‍മെന്റില്‍ മുഖ്യസ്ഥാനം റിക്ക്‌പെറിക്ക് ലഭിക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ടെക്‌സസ് ഗവര്‍ണ്ണറായിരിക്കുന്ന ഗ്രേഗ് ഏബട്ട് ഇതുവരെ ട്രംമ്പിനെ പര്യസ്യമായി എന്‍ഡോഴ്‌സ് ചെയ്യുന്നതായി പ്രഖ്യാപിച്ചിട്ടില്ല.

റിപ്പബ്ലിക്കന്‍ സംസ്ഥാനമായ ടെക്‌സസ് ട്രംബിന് വന്‍വിജയം നേടികൊടുക്കുമെന്നാണ് ഈയ്യിടെ നടത്തിയ സര്‍വ്വെകള്‍ വെളിപ്പെടുത്തുന്നത്. ഹില്ലരിക്ക് ആദ്യം അല്‍പം മുന്‍ തൂക്കം ലഭിച്ചിരുന്നുവെങ്കിലും അതിനെ മറികടന്ന് ട്രംമ്പ് ടെക്‌സസ്സില്‍ ബഹുദൂരം മുന്നിലെത്തിയിട്ടുണ്ട്. ഈ മെയില്‍ വിവാദത്തില്‍ കുരുങ്ങികിടക്കുന്ന ഹില്ലരിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കയാണ്. ഇതര സംസ്ഥാനങ്ങളിലും ഹില്ലരിക്കുണ്ടായിരുന്ന ജനപിന്തുണക്കു മണല്‍ ഏറ്റിരിക്കുന്നതായും സര്‍വ്വെകള്‍ വെളിപ്പെടുത്തുന്നു.

റിക്ക്‌പെറി ട്രംമ്പിനെ എന്‍ഡോഴ്‌സ് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക