Image

എ.ടി.എം. മെഷീന്‍ റീഫില്‍ ചെയ്യുന്നതിനിടയില്‍ ഗാര്‍ഡ് വെടിയേറ്റുമരിച്ചു

പി.പി.ചെറിയാന്‍ Published on 29 August, 2016
എ.ടി.എം. മെഷീന്‍ റീഫില്‍ ചെയ്യുന്നതിനിടയില്‍ ഗാര്‍ഡ് വെടിയേറ്റുമരിച്ചു
ഹൂസ്റ്റണ്‍: ഡ്രൈവ്ത്രൂവിവിലുളള വെല്‍സ് ഫര്‍ഗൊ ബാങ്ക് എ.ടി.എം. മെഷീനില്‍ പണം റീഫില്‍ ചെയ്യുന്നതിനിടെ അക്രമികളുടെ വെടിയേറ്റു ഗാര്‍ഡ് കൊല്ലപ്പെട്ടു.

ആഗസ്റ്റ് 29 തിങ്കളാഴ്ച വൈകീട്ട് ബ്രിങ്ക്‌സ് ജീവനക്കാരായ ഗാര്‍ഡും, സഹായിയും, ഒരു വാഹനത്തിലാണ് കാഷുമായി എ.ടി.എമ്മിനു മുമ്പില്‍ എത്തിയത്. സഹായി കാറില്‍ ഇരിക്കുന്നതിനിടയില്‍ റീഫില്‍ ചെയ്യുകയായിരുന്നു ഗാര്‍ഡിനു നേരെയാണ് വെടിവെപ്പ് നടന്നത്. ഹൂസ്റ്റണ്‍ പോലീസ് ഡിറ്റക്ടീവ് ഇവാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതാണ് ഈ വിവരം.

തിങ്കളാഴ്ച രാത്രിയായിട്ടും പ്രതികളുടെ ചിത്രം ക്യാമറയില്‍ നിന്നും കണ്ടെടുക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് ഇവാന്‍ പറഞ്ഞു.
കൊല്ലപ്പെട്ട ഗാര്‍ഡിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

എ.ടി.എം. മെഷീന്‍ റീഫില്‍ ചെയ്യുന്നതിനിടയില്‍ ഗാര്‍ഡ് വെടിയേറ്റുമരിച്ചുഎ.ടി.എം. മെഷീന്‍ റീഫില്‍ ചെയ്യുന്നതിനിടയില്‍ ഗാര്‍ഡ് വെടിയേറ്റുമരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക