Image

എക്യൂമിനിക്കല്‍ ചാരിറ്റി കിക്കോഫ് വന്‍വിജയം

Published on 29 August, 2016
എക്യൂമിനിക്കല്‍ ചാരിറ്റി കിക്കോഫ് വന്‍വിജയം
ഫിലഡല്‍ഫിയ: എക്യൂമിനിക്കല്‍ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഭവന രഹിതരുടെ പുനരധിവാസത്തിനായി സംഘടിപ്പിക്കുന്ന ചാരിറ്റി കൂട്ടയോട്ടം സെപ്റ്റംബര്‍ 17-ാം തീയ്യതി നിഷാമി സ്റ്റേറ്റ് പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു. ഈ കൂട്ടയോട്ടത്തിന്റെ കിക്കോഫ് ഓഗസ്റ്റ് 21-ാം തീയതി നിഷാമി സ്‌റ്റേറ്റ് പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു. ഈ കൂട്ടയോട്ടത്തിന്റെ കിക്കോഫ് ഓഗസ്റ്റ് 21-ാം തീയതി ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് യാക്കോബായ ചര്‍ച്ചില്‍ ആരാധന മദ്ധ്യേ നടത്തപ്പെട്ടു. വികാരി റവ.ഫാ.ജോയി ജോണ്‍ എക്യൂമിനിക്കല്‍ സെക്രട്ടറി സുരേഷിനും, 5K RUN ധനശേഖരണ കണ്‍വീനര്‍ അറ്റോര്‍ണി ജോസ് കുന്നേലിനും നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. തദവസരത്തില്‍ റവ.ഫാ.ജോസ് ദാനിയേല്‍ ഇടവക സെക്രട്ടറി ജോഷി കുര്യാക്കോസ്, ജയിംസ് പീറ്റര്‍, തോമസ്‌കുട്ടി വറുഗീസ്, ചെറിയാന്‍ കോശി, സ്റ്റാന്‍ലിജോണ്‍, ജീമോന്‍ ജോര്‍ജ്ജ്, മാത്യു ചന്ദനശ്ശേരി, ഷീലാ ജോര്‍ജ്ജ്, ഷീനമോള്‍ മാത്യൂസ്, സാബു സ്‌കറിയ എന്നിവര്‍ സന്നിഹിതരായിരുന്നു. സെന്റ് പീറ്റേഴ്‌സ് ഇടവകയില്‍ നിന്നും 100 ല്‍ പരം അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ അന്നേദിവസം ലഭിച്ചു.

സഹോദര്യ പട്ടണമായ ഫിലഡല്‍ഫിയായില്‍ ആദ്യമായി ആണ് ഒരു ഇന്‍ഡ്യ കമ്മ്യൂണിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ച് തദ്ദേശികളായ ആളുകളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ധനസമാഹരണം നടത്തുന്നത.് ഇതിനോടകം 3000 ഡോളര്‍ സ്‌പോണ്‍സര്‍ ഷിപ്പിനത്തില്‍ സമാഹരിക്കുവാന്‍ സാധിച്ചതായി ധനസമാഹരണ കണ്‍വീനര്‍ അറ്റോര്‍ണി ജോസ് കുന്നേല്‍ അറിയിച്ചു. പരിപാടി നടക്കുന്നതിന് മൂന്നാഴ്ച മുന്‍പ് തന്നെ 1000 പേരെ പ്രതീക്ഷിക്കുന്ന കൂട്ടയോട്ടത്തിലേക്ക് 600 പേര്‍ രജിസ്ട്രര്‍ ചെയ്തുകഴിഞ്ഞതായി രജിസ്‌ട്രേഷന്‍ കണ്‍വീനര്‍ സ്മിതാ മാത്യു അറിയിച്ചു. അമേരിക്കന്‍ മാദ്ധ്യമങ്ങളില്‍ നിന്നും ഇന്‍ഡ്യന്‍ ദൃശ്യ അച്ചടി മാദ്ധ്യമങ്ങളില്‍ നിന്നും വളരെ നല്ല രീതിയില്‍ ഉള്ള വാര്‍ത്തപ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്നതായി കൂട്ടയോട്ടത്തിന്റെ പബ്ലിസിറ്റി കണ്‍വീനര്‍ സന്തോഷ് ഏബ്രഹാം അറിയിച്ചു. ഫിലഡല്‍ഫിയായിലെ മലയാളി സമൂഹം ഒന്നടങ്കം ഈ പരിപാടി ഏറ്റെടുത്ത് ഇതൊരു ജനകീയ പരിപാടി ആക്കി മാറ്റിയതായി ഈ വര്‍ഷത്തെ എക്യൂമിനിക്കല്‍ ചാരിറ്റി 5K  ബെന്നി കൊട്ടാരത്തില്‍ അറിയിച്ചു. ഈ വാര്‍ത്ത അറിയിച്ചത്. പി.ആര്‍.ഓ. സന്തോഷ് ഏബ്രഹാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ഫാ.ഷിബു വി. മത്തായി-312-927-7045
ബെന്നി കൊട്ടാരത്തില്‍-267-237-4119
അറ്റോര്‍ണി ജോസ് കുന്നേല്‍-215-681-8679
സ്മിതാ മാത്യു- 215 9017631

വാര്‍ത്ത: ജീമോന്‍ റാന്നി

എക്യൂമിനിക്കല്‍ ചാരിറ്റി കിക്കോഫ് വന്‍വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക