Image

നടന്‍ ദിലീപിന്റെ ഡി സിനിമാസില്‍ വന്‍ കവര്‍ച്ച

Published on 30 August, 2016
നടന്‍ ദിലീപിന്റെ ഡി സിനിമാസില്‍ വന്‍ കവര്‍ച്ച
ചൊലക്കുടി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസില്‍ വന്‍ മോഷണം.ഓഫിസ് മുറിയില്‍ സൂക്ഷിച്ചിരുന്ന 6.82 ലക്ഷം രൂപ മോഷണം പോയി. തിയറ്ററിലെ മൂന്നു ദിവസത്തെ കളക്ഷന്‍ തുകയാണിത്. 

കാര്‍ഡ് ഉപയോഗിച്ചു മാത്രം പ്രവേശിക്കാന്‍ കഴിയുന്ന ഓഫിസ് മുറിയില്‍ നിന്നു തുക നഷ്ടപ്പെട്ടതിനാല്‍ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

 ഇതിനിടെ ജീവനക്കാരനായ ബംഗാള്‍ സ്വദേശി മിഥുനെ കാണാതായി. ഇയാള്‍ ഒഡീഷ സ്വദേശിയാണെന്നായിരുന്നു തിയറ്റര്‍ അധികൃതരുടെ ധാരണ. കവര്‍ച്ചയ്ക്കുശേഷം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ബംഗാള്‍ സ്വദേശിയാണെന്നു കാണിക്കുന്ന തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ലഭിച്ചത്.

രാവിലെ തിയറ്റര്‍ ജീവിനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക