Image

പാളത്തില്‍ കൂടുതല്‍ തകരാറുകള്‍; ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍ നിര്‍ദേശം

Published on 30 August, 2016
പാളത്തില്‍ കൂടുതല്‍ തകരാറുകള്‍; ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍ നിര്‍ദേശം
കൊച്ചി: പാളത്തില്‍ കൂടുതല്‍ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളത്തിനും ഷൊര്‍ണൂരിനും മധ്യേ ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍ നിര്‍ദേശം. മണിക്കൂറില്‍ മുപ്പത് കിലോമീറ്റര്‍ വേഗത്തില്‍ ഓടാനാണ് നിര്‍ദേശം.

പാളത്തിലെ തകരാറുകള്‍ പരിഹരിക്കണമെന്നും വിള്ളലുള്ള മേഖലകളില്‍ വേഗത കുറച്ച് ഓടിക്കണമെന്നും സെക്ഷന്‍ എഞ്ചിനീയര്‍മാര്‍ അതാത് സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് നിര്‍ദേശം നല്‍കി.

ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നത് യാത്രക്കാരെ വളരെയധികം ബാധിക്കും. ട്രെയിന്‍ സര്‍വീസുകള്‍ മൂന്നു മണിക്കൂര്‍ വരെ വൈകാനും ഇത് കാരണമാകും.

തിരുവനന്തപുരംമംഗലാപുരം എക്‌സ്പ്രസ് ട്രെയിന്‍ കറുകുറ്റിയില്‍ പാളം തെറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ പാളത്തില്‍ കൂടുതല്‍ തകരാറുകള്‍ കണ്ടെത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക