Image

നിലവിളക്ക് കൊളുത്താത്ത പരിപാടികളില്‍ പങ്കെടുക്കില്ല: സുരേഷ് ഗോപി

Published on 30 August, 2016
നിലവിളക്ക് കൊളുത്താത്ത പരിപാടികളില്‍ പങ്കെടുക്കില്ല: സുരേഷ് ഗോപി

തിരുവനന്തപുരം: നിലവിളക്ക് കൊളുത്താത്ത പരാപാടിയില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി എം.പി സുരേഷ് ഗോപി. ഏതൊരു കാര്യത്തിനും ശുഭാരംഭം നല്ലതാണ്.

 നിലവിളക്ക് കത്തിക്കില്ലെന്ന് നിലപാട് എടുക്കുന്നവര്‍ക്ക് അതു പറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും അവരവരുടേതായ രാഷ്ട്രീയ നിലപാടുകളുണ്ട്. വിളക്കുകള്‍ കൊളുത്തണോ വേണ്ടയോ എന്ന് മന്ത്രി സുധാകരന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും നിലവിളക്കും മത പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന് മന്ത്രി സുധാകരന് പറയാനുളള അവകാശമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. 

ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖകളുടെ പ്രവര്‍ത്തനം സംബന്ധിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രനു മറുപടി നല്‍കേണ്ടത് താനല്ല. പ്രതികരിക്കേണ്ടവര്‍ കൃത്യസമയത്തു അതു ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഭരണഘടനയ്ക്ക് ജാതിയും മതവുമില്ലെന്നും അത് കൊണ്ട് സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ടെന്ന് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന പൊതുയോഗത്തില്‍ മന്ത്രി ജി. സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനോടാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക