Image

ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത നേട്ടം; യോഗേശ്വറിന്റെ വെങ്കല മെഡല്‍ വെള്ളിയായി

Published on 30 August, 2016
 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത നേട്ടം; യോഗേശ്വറിന്റെ വെങ്കല മെഡല്‍ വെള്ളിയായി

ന്യൂഡല്‍ഹി: 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്ത് നേടിയ വെങ്കല മെഡല്‍ വെള്ളിയായി.

 പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെള്ളി നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു. 

ഇതോടെ കുഡുഖോവിന്റെ വെങ്കല മെഡല്‍ തിരിച്ചെടുക്കാനും യോഗേശ്വറിനു വെള്ളി സമ്മാനിക്കാനും അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി തീരുമാനിച്ചു.

 ഇതു സംബന്ധിച്ച് ഒളിമ്പിക്‌സ് കമ്മിറ്റിയുടെ അറിയിപ്പ് ലഭിച്ചതായി യോഗേശ്വര്‍ ട്വിറ്ററില്‍ അറിയിച്ചു. മെഡല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും യോഗേശ്വര്‍ പറഞ്ഞു.

ലണ്ടന്‍ ഒളിമ്പിക്‌സിനിടെ ശേഖരിച്ച സാമ്പിള്‍ റിയോ ഒളിമ്പിക്‌സിന് മുന്നോടിയായി പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.

 ഇതില്‍ കുഡുഖോവ് ഉള്‍പ്പെടെ അഞ്ചു ഗുസ്തി താരങ്ങള്‍ കുടുങ്ങുകയായിരുന്നു. നാലു തവണ ലോക ചാമ്പ്യനും ഒളിമ്പിക്‌സ് ചാമ്പ്യനുമായിരുന്ന കുഡുഖോവ് 2013ല്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക