Image

നായ്ക്കളെക്കാള്‍ വലുത് മനുഷ്യജീവന്‍

Published on 30 August, 2016
നായ്ക്കളെക്കാള്‍ വലുത് മനുഷ്യജീവന്‍
കേരളത്തെയാകെ ഭീതിപ്പെടുത്തിക്കൊണ്ട് തെരുവ്‌നായ്ക്കളുടെ അക്രമം വ്യാപകമായിരിക്കുകയാണ്. അക്രമകാരികളായ നായ്ക്കളെപ്പോലും വകവരുത്താന്‍ അനുവദിക്കാതെ നിയമത്തിന്റെ നൂലാമാലകള്‍ സൃഷ്ടിച്ചുകൊണ്ട് ഒരുകൂട്ടം ആളുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുംവേണ്ടി ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച കേന്ദ്രമന്ത്രി മേനകാ ഗാന്ധി പോലും മനുഷ്യനെ മരണത്തിലേയ്ക്ക് തള്ളിയിടുന്ന പേ പിടിച്ച നായ്ക്കള്‍ക്കുവേണ്ടി വാദിക്കുന്നുവെന്ന സ്ഥിതി വിശേഷവും നാം കണ്ടുകൊണ്ടിരിക്കുന്നു. നാഗാലാന്റില്‍ ഭക്ഷണത്തിന്റെ ഭാഗമായി നായ്ക്കളെ കൊല്ലാറുണ്ടെങ്കിലും മേനകാഗാന്ധിയുടെ ശ്രദ്ധ അവിടേയ്ക്ക് എത്താത്തത് സംശയാസ്പദമാണ്.
മറ്റെവിടെയുമെന്നപോലെ കേരളത്തിലും നായ്ക്കളെ നന്നായി സംരക്ഷിക്കുന്നുണ്ട്. സ്വന്തം മക്കളെ സംരക്ഷിക്കുന്നപോലെ നായ്ക്കളെ മലയാളികള്‍ സംരക്ഷിക്കാറുമുണ്ട്.  നായ്ക്കള്‍ക്കുള്ള പോഷകാഹാരങ്ങള്‍ വില്‍ക്കുന്ന കടകള്‍ കേരളത്തിലെ എല്ലാ നഗരങ്ങളിലും കാണാന്‍ കഴിയും. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നായ്ക്കള്‍ക്കുള്ള വിഭവങ്ങള്‍ വില്‍ക്കുന്നുണ്ട്.  മലയാളികള്‍ നായ്ക്കളെ സ്‌നേഹിക്കുന്നില്ലെങ്കില്‍ ഇവയ്‌ക്കൊന്നും ഇവിടെ മാര്‍ക്കറ്റ് ഉണ്ടാവില്ല.
നായ്ക്കളെ ഉന്മൂലനം ചെയ്യണം എന്നല്ല കേരളം ആവശ്യപ്പെടുന്നത്.  അക്രമകാരികളും അപകടകാരികളുമായ നായ്ക്കളെ നശിപ്പിക്കണമെന്നാണ്. ഭൂമിയില്‍ ഏറ്റവും വില കല്‍പ്പിക്കുന്ന മനുഷ്യജീവനാണ്.  മനുഷ്യജീവനുമായി നായ്ക്കളുടെ ജീവിനെ തുലനം ചെയ്യുവാന്‍ വിഡ്ഢികള്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ. നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുവാന്‍ തയ്യാറെടുക്കുന്ന ഭീകരവാദികളെ നിഷ്‌കരുണം വധിക്കുന്നത് നിത്യേന നാം കേള്‍ക്കുന്നുണ്ട്.  അവരും മനുഷ്യരാണെങ്കിലും മാനവരാശിക്കു ഭീഷണി ഉയര്‍ത്തുന്നതിനാലാണ് അവരെ ഉന്മൂലം ചെയ്യേണ്ടിവരുന്നത്.  ഇവര്‍ക്കൊന്നുമില്ലാത്ത പരിഗണന അക്രമകാരികളായ നായ്ക്കള്‍ക്ക് നല്‍കുന്നത് സംശയത്തോടെയല്ലാതെ കാണാനാകില്ല.
മനുഷ്യനെക്കാള്‍ നായ്ക്കളെ സ്‌നേഹിക്കുന്ന നായ സ്‌നേഹികള്‍ തെരുവു നായ്ക്കളെ ഏറ്റെടുത്ത് വീട്ടില്‍ കൊണ്ടുപോകാന്‍ തയ്യാറാകണം.  അക്രമകാരികളായ നായ്ക്കള്‍ വിലസുന്ന സ്ഥലത്ത് എത്തി ഇവയുടെ അക്രമത്തില്‍ നിന്നും മറ്റുള്ളവരെ രക്ഷിക്കാന്‍ തയ്യാറാകണം. ഇതിനായി നായ് സ്‌നേഹികള്‍ സംസ്ഥാന തലത്തില്‍ സംഘടിക്കാന്‍ തയ്യാറാകണം. അതല്ലാതെ അകമരകാരികളായ നായ്ക്കളുടെ കടി കണ്ട് പേപിടിച്ച് മരിക്കണമെന്ന് പറയാന്‍ ഇവര്‍ക്കെന്തധികാരം? നായ്ക്കളുടെ കടിയേറ്റ് കീറിമുറിഞ്ഞ ശരീരവുമായി നില്‍ക്കുന്ന കുരുന്നുകളെ കണ്ടാല്‍ എങ്ങനെ അക്രമകാരികളായ നായ്ക്കള്‍ക്കായി വാദിക്കാനാവും?

                                                     എബി ജെ. ജോസ്
ചെയര്‍മാന്‍
പാലാ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍
30/08/2016 പാലാ 686575
9447702117

Join WhatsApp News
Ninan Mathullah 2016-08-30 13:27:43
It is really suspicious that Menaka Gandhi is taking one side on this issue. People who do not live in Kerala is deciding the fate of the people living there. There can be politics behind such statements. States and other nations are competing for income from tourism. If some of the tourists are attacked by dogs and government does nothing about it, Kerala can be wiped out from tourist maps. May be this is what some North Indian lobby desires to see about Kerala as they are jealous of the natural beauty of the state and the tourist attractions there.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക