Image

ഇന്ത്യ എ ഒരു റണ്ണിന് തോറ്റു

Published on 30 August, 2016
 ഇന്ത്യ എ ഒരു റണ്ണിന് തോറ്റു
മകായ്: എ ടീമുകളുടെ ചതുര്‍രാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ എ ഒരു റണ്ണിന് ഓസ്‌ട്രേലിയ എ ടീമിനോട് തോറ്റു. ആവേശം അവസാന പന്തു വരെ നിറഞ്ഞുനിന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 323 റണ്‍സ് വിജയലക്ഷ്യത്തിന് ഒരു റണ്‍ അകലെ ഇന്ത്യ വീണു. സ്‌കോര്‍ ഓസീസ് 322/6, ഇന്ത്യ 321/8. കുര്‍ട്ടിസ് പാറ്റേഴ്‌സണ്‍ (115), നിക് മാഡിന്‍സണ്‍ (118) എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 322 റണ്‍സ് അടിച്ചുകൂട്ടി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 230 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വലിയ വിജയലക്ഷ്യത്തില്‍ പതറാതെ കളിച്ച ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. 

സെഞ്ചുറിയോടെ മനീഷ് പാണ്ഡെ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഇന്ത്യ വിജയത്തിലേയ്ക്ക് എന്ന് ഒരുഘട്ടത്തില്‍ തോന്നിച്ചു. പാണ്ഡെ 110 റണ്‍സ് നേടി. 91 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സും പാണ്ഡെ പറത്തി. 74 പന്തില്‍ 87 റണ്‍സ് നേടിയ മലയാളി താരം സഞ്ജു വി. സാംസണും 56 റണ്‍സ് നേടിയ മന്ദീപ് സിംഗും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറിലെ അഞ്ചാം പന്തില്‍ സഞ്ജു പുറത്തായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക