Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ ചീട്ടുകളി മത്സരം നടത്തുന്നു

ജോര്‍ജ്‌ തോട്ടപ്പുറം Published on 10 February, 2012
ചിക്കാഗോ മലയാളി അസോസിയേഷന്‍ ചീട്ടുകളി മത്സരം നടത്തുന്നു
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ചീട്ടുകളി മത്സരം ഈ വര്‍ഷവും നടത്തുന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ വിവിധ ഭാഗങ്ങളില്‍നിന്നും ടീമംഗങ്ങള്‍ പങ്കെടുക്കാറുള്ള വിവിധ ഇനങ്ങളിലുള്ള ചീട്ടുകളിമത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമംഗങ്ങള്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ സൈമണ്‍ മുണ്ടപ്ലാക്കില്‍ 630 607 2208, കോര്‍ഡിനേറ്റര്‍ അലക്‌സ്‌ പായിക്കാട്ട്‌ 630 845 8926 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്‌.

ചീട്ടുകളി മത്സരത്തില്‍ പ്രധാന ഇനമായ 56 മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക്‌ കുര്യന്‍ മുല്ലപ്പള്ളി എവര്‍ റോളിംഗ്‌ ട്രോഫി നല്‍കുന്നതായിരിക്കുമെന്ന്‌ ചിക്കാഗോ മലയാളി അസോയിയേഷന്‍ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറ അറിയിച്ചു. കൂടാതെ മറ്റ്‌ വിജയികള്‍ക്ക്‌ ആകര്‍ഷകമായ വിവിധ സമ്മാനങ്ങളും ഈ വര്‍ഷം ലഭിക്കുന്നതാണ്‌.
ചിക്കാഗോ മലയാളി അസോസിയേഷന്‍ ചീട്ടുകളി മത്സരം നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക