Image

പൂജപ്പുര ജയിലില്‍ കുട്ടിയെ ഉപേക്ഷിച്ച് മാതാവ് കടന്നു

Published on 30 August, 2016
പൂജപ്പുര ജയിലില്‍ കുട്ടിയെ ഉപേക്ഷിച്ച് മാതാവ് കടന്നു
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനെ കാണാനെത്തിയ ഭാര്യ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു. കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് അഞ്ചു വര്‍ഷമായി ജയിലില്‍ കഴിയുന്ന കോട്ടയം സ്വദേശിയുടെ ഭാര്യയാണ് 12 വയസുള്ള മകനെ ജയില്‍ ഓഫീസിനു മുന്നിലെ കാത്തിരിപ്പു കേന്ദ്രത്തില്‍ ഇരുത്തിയ ശേഷം മുങ്ങിയത്. തുടര്‍ന്നു ജയില്‍ അധികൃതര്‍ കുട്ടിയെ ചൈല്‍ഡ് ലൈനില്‍ ഏല്‍പ്പിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു ബന്ധുക്കളെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക