Image

തൊടുപുഴയില്‍ പുലി ഇറങ്ങിയതായി അഭ്യൂഹം; വ്യാപക തെരച്ചില്‍

Published on 30 August, 2016
തൊടുപുഴയില്‍ പുലി ഇറങ്ങിയതായി അഭ്യൂഹം; വ്യാപക തെരച്ചില്‍

  ആലക്കോട്: തൊടുപുഴ ടൗണിന് സമീപം പുലി ഇറങ്ങിയതായി അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് പോലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ വ്യാപക തെരച്ചില്‍. ആലക്കോട് പഞ്ചായത്തിലെ അഞ്ചിരിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെ ആലക്കോട്-കലയന്താനി റോഡിലൂടെ പോയ ബൈക്ക് യാത്രികരാണ് പുലിയെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്. ഇതോടെ ഭയചകിതിരായ പ്രദേശവാസികള്‍ റോഡില്‍ തടിച്ചു കൂടി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് തൊടുപുഴ പോലീസും, തൊടുപുഴ റേഞ്ചിലെ വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക