Image

ബാലചന്ദ്ര മേനോനു ഇന്ത്യ പ്രസ് ക്ലബ് ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ സ്വീകരണം സെപ്റ്റംബര്‍ 18-നു

Published on 30 August, 2016
ബാലചന്ദ്ര മേനോനു ഇന്ത്യ പ്രസ് ക്ലബ് ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ സ്വീകരണം സെപ്റ്റംബര്‍ 18-നു
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രശസ്ത നടനും, സംവിധായകനുമായ പദ്മശ്രീ ഭരത് ബാലചന്ദ്ര മേനോന് സ്വീകരണം നല്‍കുന്നു. സെപ്റ്റംബര്‍ പതിനെട്ടിന് ന്യൂയോര്‍ക്കിലെ ഓറഞ്ച് ബെര്‍ഗിലെ സിത്താര്‍ പാലസില്‍ നാല് മണിക്കാണ് പരിപാടി.

മലയാളത്തിന്റെ പ്രിയ സംവിധായകനായ ബാലചന്ദ്ര മേനോന്‍ സൂപ്പര്‍ ഹിറ്റുകളായ നാല്പതോളം സിനിമകള്‍ പ്രേകഷകര്‍ക്കു സമ്മാനിച്ച അതുല്യ പ്രതിഭയാണ്. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയത് നമുക്ക് ഓര്മിക്കാനും ഓമനിക്കാനും പറ്റുന്ന മികച്ച കല സൃഷ്ടികള്‍ ആയതു കൊണ്ടാണ്. കുടുംബ പ്രമേയങ്ങളെ ഇത്രയും ഭംഗിയായി ചിത്രീകരിച്ച മറ്റൊരു സംവിധായകന്‍ നമുക്കില്ല .

ഒരു നടനെന്ന നിലയിലും തിളങ്ങിയ ശ്രീ മേനോന്‍ നൂറിലധികം സിനിമകളില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച പ്രതിഭയാണ്. 1998 ഇല്‍ പുറത്തിറങ്ങിയ സമാന്തരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് രാഷ്ട്രം ഭരത് അവാര്‍ഡ് നല്‍കി ആദരിച്ചു. 2007 ഇല്‍ പദ്മ ശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചത് മലയാളികള്‍ക്ക് അഭിമാനം സമ്മാനിച്ച നിമിഷമായിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്തു , റിലീസിന് തയ്യാറായ ഊഴം എന്ന സിനിമയില്‍ ഒരു പ്രധാന വേഷം അദ്ദേഹം കൈകാര്യം ചെയ്യുന്നു.

ഇന്ത്യ പ്രസ് ക്ലബ് ന്യൂയോര്‍ക് ചാപ്റ്റര്‍ ഒരുക്കുന്ന സ്വീകരണ ചടങ്ങില്‍ ശ്രീ ബാലചന്ദ്ര മേനോന്‍ സിനിമ ലോകത്തിലെ തന്റെ അനുഭവങ്ങളെ കുറിച്ചും, മാറുന്ന പ്രവണതകളെ കുറിച്ചും മനസ്സ് തുറക്കും. അദ്ധേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ 'ബാലചന്ദ്ര മേനോന്റെ അധിക പ്രസംഗങ്ങള്‍' ചടങ്ങില്‍ പ്രകാശനം ചെയ്യും.

മലയാളി സംഘടനകളുടെ പ്രമുഖ നേതാക്കളും , സിനിമയെയും സാഹിത്യത്തെയും സ്‌നേഹിക്കുന്നവരും ചടങ്ങില്‍ പങ്കെടുക്കും. െ്രെട സ്‌റ്റേറ്റ് മേഖലയില്‍ ഉള്ള മലയാളികള്‍ക്ക് ബാലചന്ദ്ര മേനോനുമായി സംവദിക്കാനുള്ള അവസരമാണ് ഇന്ത്യ പ്രസ് ക്ലബ് ന്യൂ യോര്‍ക്ക് ഒരുക്കുന്നത്. ഏവര്‍ക്കും സ്വാഗതം.

ചടങ്ങിനോടനുബന്ധിച്ചു ഇന്ത്യ പ്രസ് ക്ലബ് ന്യൂ യോര്‍ക്ക് സംഘടിപ്പിച്ച നൂതനമായ ഇലക്ഷന്‍ പ്രവചന മത്സരത്തിന്റെയും, സ്മാര്‍ട്ട് ഫോണ്‍ ഫോട്ടോ മത്സരത്തിന്റെ വിജയികള്‍ക്കും സമ്മാനങ്ങള്‍ നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ: കൃഷ്ണ കിഷോര്‍ (പ്രസിഡന്റ്) 732 735 3280 , സണ്ണി പൗലോസ് (സെക്രട്ടറി) 845 598 5094 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക