Image

ശാലോം ടെലിവിഷന്‍ -ഹൃദയസംവാദത്തില്‍ മോണ്‍ ഏബ്രഹാം മുത്തോലത്ത്‌

ജോയിച്ചന്‍ പുതുക്കുളം Published on 10 February, 2012
ശാലോം ടെലിവിഷന്‍ -ഹൃദയസംവാദത്തില്‍ മോണ്‍ ഏബ്രഹാം മുത്തോലത്ത്‌
ഷിക്കാഗോ: അമേരിക്കയിലെ സീറോ മലബാര്‍ സഭയുടേയും, ക്‌നാനായ സമൂഹത്തിന്റേയും വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന മോണ്‍. ഏബ്രഹാം മുത്തോലത്ത്‌ ഷാലോം ടെലിവിഷനിലെ ഹൃഗദയസംവാദത്തില്‍ എത്തുന്നു.

ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍മാരില്‍ ഒരാളായ ഇദ്ദേഹം, അമേരിക്കയിലെ ക്‌നാനായ റീജിയന്റെ അധ്യക്ഷനും, അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനും, നല്ലൊരു സംഘടാകനുമാണ്‌.

ഇന്ത്യയില്‍ ഫെബ്രുവരി 24-ന്‌ വെള്ളിയാഴ്‌ച രാത്രി 8 മണിക്കും, അമേരിക്കയില്‍ ഫെബ്രുവരി 25-ന്‌ ശനിയാഴ്‌ച രാത്രി 8 മണിക്കും, 26-ന്‌ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 1 മണിക്കും ശാലോം ടിവിവിയില്‍ പ്രസ്‌തുത പരിപാടി ദര്‍ശിക്കാവുന്നതാണ്‌. ശാലോം ടിവിയ്‌ക്കുവേണ്ടി സിബി ആലുംപറമ്പില്‍ അറിയിച്ചതാണിത്‌.
ശാലോം ടെലിവിഷന്‍ -ഹൃദയസംവാദത്തില്‍ മോണ്‍ ഏബ്രഹാം മുത്തോലത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക