Image

വാലന്റൈന്‍ റാഫിള്‍ നടത്തിയാല്‍ എങ്ങനെ?

Published on 10 February, 2012
വാലന്റൈന്‍ റാഫിള്‍ നടത്തിയാല്‍ എങ്ങനെ?
വിവിധ ആഘോഷങ്ങള്‍ ഒരുമിച്ച്‌ ചേര്‍ത്ത്‌ ഫെബ്രുവരി 14 വാലന്റയിന്‍ ദിവസം ആയി. പ്രസ്‌തുത ഉത്സവങ്ങളുടെ ഭാഗമായി റോമാക്കാര്‍ പെണ്‍കുട്ടികളുടെ പേരുകള്‍ എഴുതി നറുക്കിടുകയും നറുക്ക്‌ കിട്ടുന്ന യുവാവ്‌ അവളെ ഒരു വര്‍ഷത്തേക്ക്‌ തന്റെ വാലന്റയിന്‍ ആയി സങ്കല്‍പ്പിച്ച്‌്‌ പോരുകയും ചെയ്‌തു. പക്ഷെ ഇങ്ങനെ ഒരു സംഭവം അവള്‍ പലപ്പോഴും അറിഞ്ഞിരുന്നില്ലെന്നുള്ളത്‌ ഒരു ദുഃഖ സത്യം. ക്രിസ്‌തു മതത്തിന്റെ പ്രചാരത്തിനൊപ്പം ഇതിനു മാറ്റം വന്നു. ഇടവകയിലെ പെണ്‍കുട്ടികളുടെ പേരിനു പകരം ഓരോ പുണ്യാളന്മാരുടെ പേരുകള്‍ എഴുതി നറുക്കിട്ടു തുടങ്ങി. എന്നിട്ട്‌്‌ ആ പുണ്യാളന്റെ സ്വഭാവവിശേഷങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തി നല്ല ജീവിതം കൈവരിക്കാന്‍ അവരെ പ്രൊത്സാഹിപ്പിച്ചു. പക്ഷെ ഈ വ്യവസ്‌ഥ യുവാക്കള്‍ക്ക്‌ അപ്രിയമായിരുന്നു. അവര്‍ വീണ്ടും പഴയ ആചാരത്തിലേക്ക്‌ തിരിച്ചുപോയി.

പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫ്രാന്‍സില്‍ നിലവിരുന്ന ആചാരം കുറെകൂടി വ്യത്യസ്‌ഥമായിരിന്നു. അവിടെ കുമാരന്മാരുടേയും കുമാരിമാരുടേയും പേരുകള്‍ സമാസമം ഒരു കടലസ്സില്‍ എഴുതി ചുരുട്ടി ഓരൊ പെട്ടിയിലിട്ട്‌ ഓരൊരുത്തരും ഓരോന്ന്‌ വീതം എടുത്തിരുന്നു. ഇപ്രകാരം ചെയ്യുന്നതുകൊണ്ട്‌ ഓരോരുത്തര്‍ക്കും രണ്ട്‌ വലന്റയില്‍ വീതം ഉണ്ടായിരുന്നു. മിക്കപ്പോഴും ആണ്‍കുട്ടികള്‍ അവരുടെ പേരു കിട്ടിയ പെണ്‍കുട്ടിയെ വലന്റയിന്‍ ആക്കാനാണു അവര്‍ക്ക്‌ പേര്‍ വീണുകിട്ടിയ പെണ്‍കുട്ടിയെക്കാള്‍ ഇഷ്‌ടപെട്ടിരുന്നത്‌. അന്നേ ദിവസം ആദ്യം കാണുന്ന അവിവാഹിതനായ പുരുഷനോ, സ്‌ത്രീയോ അവരവരുടെ വലന്റയിന്‍ ആയിരിക്കുമെന്നുള്ള വിശ്വാസവും നിലവിലിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക