Image

ആലപ്പുഴയില്‍ വി.എസ് അനുകൂല പോസ്റ്ററുകള്‍

Published on 10 February, 2012
ആലപ്പുഴയില്‍ വി.എസ് അനുകൂല പോസ്റ്ററുകള്‍
ആലപ്പുഴ: സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ വി.എസ്. അച്യുതാനന്ദനെതിരെ കടുത്ത പരാമര്‍ശങ്ങളും വിമര്‍ശനങ്ങളും ഉണ്ടായപ്പോള്‍ ആലപ്പുഴ നഗരത്തില്‍ വി.എസ് അനുകൂല പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. 'വിഎസ് ആണ് ശരി' എന്നാണ് പോസ്റ്ററിന്റെ ശീര്‍ഷകം.

വിധേയന്‍മാരെ സൃഷ്ടിക്കുന്ന പട്ടേലര്‍മാരുടെ പാര്‍ട്ടിയായി സി.പി.എം മാറിയെന്നും പോസ്റ്ററില്‍ പറയുന്നു. കൂടാതെ സി.പി.എമ്മിലെ കണ്ണൂര്‍ ലോബിക്കെതിരെ ശക്തമായ വിമര്‍ശനവും എഴുതിച്ചേര്‍ത്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക