മുംബൈ: മുതിര്‍ന്ന ചലച്ചിത്ര സംവിധായകനും
തിരക്കഥാകൃത്തുമായ ഒ.പി ദത്ത അന്തരിച്ചു. കോകിലാബെന്‍ ആസ്പത്രിയില്‍
വ്യാഴാഴ്ച രാത്രി 9.30-നാണ് അന്ത്യം സംഭവിച്ചത്. ചലച്ചിത്ര സംവിധായകന്
ജെ.പി ദത്ത മകനാണ്.
1948-ല്‍ പ്യാര് കി ജീത്ത് എന്ന സിനിമ സംവിധാനം ചെയ്താണ് ഇദ്ദേഹം
ചലച്ചിത്രരംഗത്തെത്തുന്നത്. സൂരജ്മുഖി (1950), ഏക് നസര്‍ (1951),
മാല്ക്കിന് (1953), ആംഗന്‍ (1959) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത
പ്രമുഖചിത്രങ്ങള്‍.
ജെ.പി ദത്ത സംവിധാനം ചെയ്ത ഗുലാമി (1985), ഹത്തിയാര് (1989), ബോര്‍ഡര്‍
(1997), റെഫ്യൂജി (2000), എല്‍.ഒ.സി കാര്‍ഗില്‍ (2003), ഉമ്രൂ ജാന്‍ (2006)
എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ചു.