Image

കാഷ്മീരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു

Published on 10 February, 2012
കാഷ്മീരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു
ശ്രീനഗര്‍ ‍: കാഷ്മീരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു. മലനിരകള്‍ നിറഞ്ഞ ദോഡ ജില്ലയില്‍ ഇന്നു രാവിലെയായിരുന്നു അപകടം. മലമുകളിലെ റോഡിലൂടെ സഞ്ചരിച്ച ബസ് നിയന്ത്രണം തെറ്റി ചിനാബ് നദിയിലേക്ക് മറിയുകയായിരുന്നു. 300 അടിയോളം താഴ്ചയിലേക്കാണ് ബസ് പതിച്ചത്. 20 മൃതശരീരങ്ങളും കണ്‌ടെടുത്തതായി ദോഡ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുനീഷ് കുമാര്‍ പറഞ്ഞു. ഗന്ദോയില്‍ നിന്നും താട്രിയിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക