Image

കീമോതെറാപ്പിക്ക് വിധേയനായ യുവരാജിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍

Published on 10 February, 2012
കീമോതെറാപ്പിക്ക് വിധേയനായ യുവരാജിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍
ന്യൂഡല്‍ഹി: അര്‍ബുദബാധയെ തുടര്‍ന്ന് ബോസ്റ്റണിലെ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ കീമോതെറാപ്പിക്ക് വിധേയനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് തന്റെ പുതിയ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ചികിത്സയ്ക്കായി തലയിലെ മുടി മുഴുവന്‍ വെട്ടിക്കളഞ്ഞ ഫോട്ടോയാണ് യുവി പുറത്തുവിട്ടത്.

ഒടുവില്‍ മുടി പോയെങ്കിലും താന്‍ ഇപ്പോഴും ആരോഗ്യവാനാണെന്ന് ആത്മവിശ്വാസം നിറഞ്ഞ വാക്കുകളില്‍ ഇതോടൊപ്പമുള്ള അടിക്കുറിപ്പില്‍ യുവി പറയുന്നു. തന്റെ നില മെച്ചപ്പെട്ടുവരുന്നതായി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ യുവരാജ് അറിയിച്ചിരുന്നു. ഒന്‍പതാഴ്ചത്തെ കീമോതെറാപ്പിക്കാണ് യുവിക്ക് വിധേയനാകേണ്ടിവരിക. ചികിത്സ ഇപ്പോള്‍ മൂന്നാഴ്ച പിന്നിട്ടു.

ശ്വാസകോശത്തിലാണ് യുവിക്ക് അര്‍ബുദ ബാധയുണ്ടായിരിക്കുന്നത്. ചികിത്സയിലൂടെ പൂര്‍ണമായി ഭേദമാക്കാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുന്നുണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക