Image

വ്യാപാരബന്ധം: ഇന്ത്യന്‍ പ്രതിനിധിസംഘം ഇറാനിലെത്തും

Published on 10 February, 2012
വ്യാപാരബന്ധം: ഇന്ത്യന്‍ പ്രതിനിധിസംഘം ഇറാനിലെത്തും
ന്യൂഡല്‍ഹി: ഇറാനുമായി സുദൃഢമായ വാണിജ്യ ബന്ധത്തിന്‌ ഇന്ത്യന്‍ നീക്കം. ഈ മാസം അവസാനം ഇന്ത്യന്‍ പ്രതിനിധി സംഘം ഇറാനില്‍ എത്തുമെന്ന്‌ വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഇറാന്‌ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനിടെയാണ്‌ ഇന്ത്യയുടെ നീക്കം. കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇരു രാജ്യങ്ങലുടേയും ബന്ധം സഹായകമാകും എന്ന വിലയിരുത്തലാണ്‌ ഇത്തരം ഒരു നീക്കത്തിന്‌ പ്രേരണ. തേയില, അരി, ഗോതമ്പ്‌, ഔഷധങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിക്ക്‌ കാര്യമായ സാധ്യതകളാണ്‌ നിലനില്‍ക്കുന്നതെന്ന്‌ കരുതുന്നു. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന കമ്പനികള്‍ക്കും ഇറാനില്‍ ഏറെ സാധ്യതകള്‍ ഉണ്ടെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഇന്ത്യന്‍ വാണിജ്യ പ്രതിനിധി സംഘം വൈകാതെ ടെഹ്‌റാന്‍ സന്ദര്‍ശിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക