Image

ചെലവു ചുരുക്കല്‍: പെപ്‌സി 8700 പേരെ പിരിച്ചുവിടും

Published on 10 February, 2012
ചെലവു ചുരുക്കല്‍: പെപ്‌സി 8700 പേരെ പിരിച്ചുവിടും
ന്യൂയോര്‍ക്ക്‌: സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ പെപ്‌സി 8700 പേരെ പിരിച്ചുവിടും. ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായി അടുത്ത മൂന്നു വര്‍ഷത്തിനകം 8700 പേരെ ഒഴിവാക്കാനാണ്‌ കമ്പനി നീക്കം തുടങ്ങിയത്‌.

മൂന്നു വര്‍ഷം കൊണ്ട്‌ 150 കോടി ഡോളര്‍ ലാഭിക്കാമെന്നാണ്‌ പെപ്‌സി വിലയിരുത്തുന്നത്‌. ഈ തുക ഉപയോഗിച്ച്‌ മാര്‍ക്കറ്റിങ്‌ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ്‌ ലക്ഷ്യം. പിരിച്ചുവിടലിന്റെ പശ്ചാത്തലത്തില്‍ കമ്പനിയുടെ ഓഹരികളുടെ വിലയില്‍ കനത്ത ഇടിവുണ്ടായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക