Image

ബോര്‍ഡ്‌, കോര്‍പ്പറേഷന്‍, കെ.പി.സി.സി, ഡി.സി.സി പുന:സംഘടന ഉടന്‍: രമേശ്‌

Published on 10 February, 2012
ബോര്‍ഡ്‌, കോര്‍പ്പറേഷന്‍, കെ.പി.സി.സി, ഡി.സി.സി പുന:സംഘടന ഉടന്‍: രമേശ്‌
ന്യൂഡല്‍ഹി:കേരളത്തിലെ ബോര്‍ഡ്‌, കോര്‍പറേഷന്‍ എന്നിവടങ്ങളിലും കെ.പി.സി.സി, ഡി.സി.സി എന്നീ സ്ഥാനങ്ങളിലേക്കും ഫെബ്രുവരി 14-ന്‌ തെരഞ്ഞെടുപ്പ്‌ നടക്കുമെന്ന്‌ കെ.പി.സി.സി പ്രസിഡന്‍റ്‌ രമേശ്‌ ചെന്നിത്തല അറിയിച്ചു. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചക്കു ശേഷം കേരള ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ രമേശ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

പുന: സംഘടനയില്‍ ഒരാള്‍ക്ക്‌ ഒരു പദവി എന്ന തത്ത്വം നിര്‍ബന്ധമായും പാലിക്കും. വക്കം കമ്മിറ്റി റിപ്പോര്‍ട്ട്‌ സംബന്ധിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അതിലെ ശിപാര്‍ശകള്‍ സംബന്ധിച്ച്‌ അവര്‍ക്ക്‌ വ്യക്തമായ ധാരണയുണ്ടെന്നും കെ.പി.സി.സി പ്രസിഡന്‍റ്‌ പറഞ്ഞു.

കേരളത്തില്‍ ഉടന്‍ നടക്കുന്ന കോണ്‍ഗ്രസിന്‍െറ സമ്പൂര്‍ണ സമ്മേളനത്തിലേക്ക്‌ സോണിയ ഗാന്ധിയെയും ഡോ. മന്‍മോഹന്‍ സിങ്ങിനെയും ക്ഷണിച്ചുവെന്നും രാഹുല്‍ ഗാന്ധിയെ ഉടന്‍ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക