Image

എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനു പിന്നാലെ ജെറ്റ്‌ എയര്‍വേഴ്‌സും സര്‍വീസുകള്‍ റദ്ദാക്കുന്നു

സേവ്യര്‍ കാവാലം Published on 10 February, 2012
എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനു പിന്നാലെ ജെറ്റ്‌ എയര്‍വേഴ്‌സും സര്‍വീസുകള്‍ റദ്ദാക്കുന്നു
മസ്‌കറ്റ്‌: മസ്‌കറ്റില്‍നിന്നും കേരളത്തിലേയ്‌ക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ അധികൃതര്‍ വെട്ടിക്കുറച്ചതിനു പിന്നാലെ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ്‌ എയര്‍വേഴ്‌സും ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ അവരുടെ കേരളത്തിലേയ്‌ക്കുള്ള സര്‍വീസുകളില്‍ പലതും റദ്ദാക്കി.

നിലവില്‍ കേരളത്തില്‍ തിരുവനന്തപുരത്തേയ്‌ക്കും കൊച്ചിയിലേയ്‌ക്കുമാണ്‌ ജെറ്റ്‌ എയര്‍വേഴ്‌സ്‌ സര്‍വീസ്‌ നടത്തുന്നത്‌. ദിവസേനയുള്ള സര്‍വീസുകളില്‍ യാത്രക്കാര്‍ കുറവുള്ള സര്‍വീസുകളാണ്‌ റദ്ദു ചെയ്‌തിരിക്കുന്നത്‌. ചാര്‍ജുകളോ, നിരക്കുകളിലുള്ള വ്യതിയാനമോ ഇല്ലാതെ വേറൊരു ദിവസത്തേയ്‌ക്കു യാത്രക്കാര്‍ക്ക്‌ ടിക്കറ്റുകള്‍ മാറ്റിയെടുക്കാമെന്ന്‌ കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനു പിന്നാലെ ജെറ്റ്‌ എയര്‍വേഴ്‌സും സര്‍വീസുകള്‍ റദ്ദാക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക