Image

സിറിയയില്‍ ഇരട്ടബോംബാക്രമണത്തില്‍ 25 മരണം

Published on 10 February, 2012
സിറിയയില്‍ ഇരട്ടബോംബാക്രമണത്തില്‍ 25 മരണം
ഡമാസ്‌കസ്: സിറിയയിലെ അലിപ്പൊ നാഗരത്തിലുണ്ടായ ഇരട്ട ബോംബാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുന്നത് 150 ലധികം പേരാണ്. സുരക്ഷാ ഗാര്‍ഡുകളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. മരിച്ചവരില്‍ സുരക്ഷാ ജീവനക്കാരും സിവിലിയന്മാരും ഉള്‍പ്പെടുന്നു. ആയുധധാരികളായ തീവ്രവാദ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്ന് ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടകവസ്തുക്കള്‍ നിറച്ചകാര്‍ പോലീസ് സ്‌റ്റേഷന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്റലിജന്‍സ് ആസ്ഥാനം ലക്ഷ്യമാക്കിയാണ് രണ്ടാമത്തെ ആക്രമണം നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക