Image

പാകിസ്താനില്‍ ഇമ്രാന്‍ഖാന്റെ റാലിയ്ക്ക് നേരെ ആക്രമണം; ഒരു മരണം

Published on 10 February, 2012
പാകിസ്താനില്‍ ഇമ്രാന്‍ഖാന്റെ റാലിയ്ക്ക് നേരെ ആക്രമണം; ഒരു മരണം
ഖൈബര്‍: പാക് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും തെഹ്‌രിക് ഇഇന്‍സാഫ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവുമായ ഇമ്രാന്‍ഖാന്‍ നേൃത്വം നല്‍കിയ റാലിയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം. തുടര്‍ന്ന് വെടിവെപ്പും നടന്നതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായും പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് ആദ്യവിവരം. 

ഖൈബര്‍ മേഖലയിലെ സ്വാഭിലാണ് റാലി നടന്നത്. രണ്ട് ചെറിയ സ്‌ഫോടനങ്ങളും വെടിവെപ്പുമാണ് റാലിക്കിടെയുണ്ടായത്. ഇമ്രാന്‍ഖാന്‍ പ്രസംഗിച്ച് വേദി വിട്ട ഉടനെയായിരുന്നു ആക്രമണം. അക്രമിസംഘം നേതാക്കള്‍ക്ക് നേരെ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക