Image

ഇവന്റ് മാനേജ്‌മെന്റ് ആക്ഷേപം: ചന്ദ്രപ്പന് പിണറായി വിജയന്റെ മറുപടി

Published on 10 February, 2012
ഇവന്റ് മാനേജ്‌മെന്റ് ആക്ഷേപം: ചന്ദ്രപ്പന് പിണറായി വിജയന്റെ മറുപടി
തിരുവനന്തപുരം: സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന് പിണറായി വിജയന്റെ മറുപടി. സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ സമാപനചടങ്ങിലാണ് പിണറായി വിജയന്‍ ചന്ദ്രപ്പനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്. ചിലര്‍ ഈ സമ്മേളനം ഇവന്റ് മാനേജ്‌മെന്റ് പരിപാടിയാണെന്ന് പറഞ്ഞത് കേട്ടു. ഇത്തരം നെറികേടുകള്‍ കേട്ട് മിണ്ടാതിരിക്കുമെന്ന് കരുതണ്ട. ഇത്തരം വിടുവായത്തം അംഗീകരിക്കുമെന്ന് ആരും കരുതേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. 

ഞങ്ങള്‍ ആരോടും വല്യേട്ടന്‍ മനോഭാവം കാണിച്ചിട്ടില്ല. ചിലര്‍ ശക്തി തെളിയിക്കുമെന്ന് പ്രഖ്യാപിക്കുന്നത് കേട്ടു. ശക്തി പ്രകടിപ്പിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും ഇതെല്ലാം കേട്ട് ശത്രുക്കള്‍ നൊട്ടിനുണയേണ്ടേന്നും സമ്മേളനം ധൂര്‍ത്താണെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് അസൂയയാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. രണ്ടുദിവസം മുമ്പ് സി.കെ.ചന്ദ്രപ്പന്‍ സി.പി.എം. സമ്മേളനം സംബന്ധിച്ച് നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിനാണ് സമാപനസമ്മേളനത്തില്‍ പിണറായി മറുപടി പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക