Image

കശ്മീര്‍ വിദ്യാഭ്യാസമന്ത്രി രാജിവെച്ചു

Published on 10 February, 2012
കശ്മീര്‍ വിദ്യാഭ്യാസമന്ത്രി രാജിവെച്ചു
ജമ്മു: കശ്മീരില്‍ ഒമര്‍ അബ്ദുള്ള മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി പീര്‍സാദ മുഹമ്മദ് തല്‍സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസിന്റെ കശ്മീരിലെ പ്രമുഖ നേതാവായ പീര്‍സാദ മുഹമ്മദ് സോണിയാഗാന്ധി, ഒമര്‍ അബ്ദുള്ള എന്നിവര്‍ക്ക് രാജികത്ത് അയച്ചുകൊടുക്കുകയായിരുന്നു. ദക്ഷിണ കശ്മീരിലെ കൊക്കെര്‍നാഗ് മണ്ഡലത്തില്‍ നിന്നാണ് പീര്‍സാദ നിയമസഭയിലെത്തിയത്. 

നാല് വര്‍ഷത്തിനിടെ ഇത് രണ്ടാംതവണയാണ് പീര്‍സാദ രാജിസന്നദ്ധത അറിയിക്കുന്നത്. മകന് പത്താംതരം പരീക്ഷ പാസാകാന്‍ വഴിവിട്ട് സഹായം ചെയ്തുകൊടുത്തുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. ആരോപണമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പോലീസ് റിപ്പോര്‍ട്ട് പീര്‍സാദയ്ക്ക് എതിരാണെന്ന് ഉറപ്പായതോടെയാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക