Image

മിനി­ക്കുട്ടിയെന്ന സൂസമ്മ ( നീണ്ട­കഥ ­-അദ്ധ്യായം - 3: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 08 September, 2016
മിനി­ക്കുട്ടിയെന്ന സൂസമ്മ ( നീണ്ട­കഥ ­-അദ്ധ്യായം - 3: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
മണല്‍ വിരിച്ച മുറ്റത്തു ജീപ്പു വന്നു­നി­ന്ന­പ്പോള്‍ സൂസമ്മ അത്ഭു­ത­പ്പെ­ട്ടു. മുറ്റ­ത്തിന്റെ വടക്കേ കോണില്‍ കൂട്ടി­യി­രി­ക്കുന്ന അടു­പ്പില്‍ കരി­യില ഉപ­യോ­ഗിച്ചു ഇച്ചാ­ച്ചനു കുളി­ക്കാ­നുള്ള വെള്ളം ചൂടാ­ക്കി­ക്കൊ­ണ്ടി­രി­ക്ക­യാ­യി­രുന്നു അവള്‍. ജീപ്പില്‍ നിന്നി­റ­ങ്ങിയ രണ്ടു പോലീ­സു­കാ­രെയും നന്നായി ഡ്രസ്സു­ചെ­യ്തി­രി­ക്കുന്ന മറ്റു രണ്ടു മധ്യ­വ­യ­സ്ക്ക­രെയും കണ്ട­പ്പോള്‍ അവ­ളുടെ നെഞ്ചി­ടിപ്പു വര്‍ദ്ധി­ച്ചു. കുനിഞ്ഞു പാവാ­ട­ത്തു­മ്പു­കൊണ്ട് മുഖത്തെ വിയര്‍പ്പു തുട­ച്ചു. ഇരു­കൈ­കളും ഉപ­യോ­ഗിച്ചു തല­മു­ടി­യില്‍ പറ്റി­പ്പി­ടി­ച്ചി­രുന്ന ചാരം തൂത്തു­മാറ്റി മുടി ഒതുക്കി. ഒന്നു­കൂടി ജീപ്പില്‍ നിന്നി­റ­ങ്ങിയ ആഗ­തരെ സൂക്ഷി­ച്ചു­നോ­ക്കി.

ആദ്യ­മാ­യി­ട്ടാണ് യൂണി­ഫോ­റ­മിട്ട പോലീസ് ഉദ്യോ­ഗ­സ്ഥര്‍ ആ മുറ്റ­ത്തെ­ത്തു­ന്ന­ത്. ഉള്ളില്‍ വല്ലാത്ത ആശ­ങ്ക. അവള്‍ അടു­ക്കള വശ­ത്തു­കൂടി വീടി­നു­ള്ളി­ലേക്ക് ഓടി. അമ്മച്ചി അടു­ക്ക­ള­പ്പ­ണി­യി­ലാ­ണ്. മക­ളുടെ ഓടി­ക്കി­ത­ച്ചുള്ള വരവ് അവരെ അസ്വ­സ്ഥ­യാ­ക്കി ചോദിച്ചു:-

""എന്താടി കൊച്ചേ, നിന­ക്കെ­ന്തു­പറ്റി? നിന്നെ വല്ലോരും പിടി­ക്കാന്‍ വന്നോ?''

സൂസമ്മ:- ""മുറ്റ­ത്തൊരു വണ്ടി­യില്‍ ആരൊ­ക്കെയോ വന്നി­രി­ക്കു­ന്നു. അമ്മച്ചി ഒന്നു വന്നേ.''

സാറാമ്മ:- ""അപ്പ­ച്ചനെ കാണാന്‍ വല്ലോരും വന്ന­താ­യി­രി­ക്കാം.''

അവര്‍ രണ്ടു­പേരും കൂടി മുന്‍വ­ശത്തെ വരാ­ന്ത­യി­ലേക്കു ചെന്നു. യൂണി­ഫോ­റ­മിട്ട പോലീ­സു­കാ­രെ­ക്കണ്ട സാറാ­മ്മ­ച്ചേ­ടത്തി ഒന്നു പതു­ങ്ങി. അവര്‍ വിറ­ച്ചു­കൊണ്ട് ചോദിച്ചു:- ""ആരാ.''

ഒരു മദ്ധ്യ­വ­യ­സ്ക്കന്‍:- ""ഇവിടെ മറ്റാരും ഇല്ലേ?''

സൂസമ്മ:- ""ഇച്ചാ­ച്ചന്‍ സുഖ­മി­ല്ലാതെ കിട­പ്പി­ലാ­ണ്. ഞാന്‍ പോയി­പ്പ­റ­യാം.''

അവള്‍ മത്താ­യി­ച്ചന്‍ കിട­ക്കുന്ന മുറി­യി­ലേക്കു നട­ന്നു. അയാള്‍ അസ്വ­സ്ഥ­മായ ചില ശബ്ദ­ങ്ങള്‍ പുറ­പ്പെ­ടു­വി­ച്ചു­കൊണ്ട് കട്ടി­ലില്‍ കിട­ക്കു­ന്നു. സൂസ­മ്മ­യുടെ അനു­ജത്തി മേരി അയാ­ളുടെ കാല്‍ തട­വി­ക്കൊണ്ട് കട്ടി­ലില്‍ ഇരി­ക്കു­ന്നു.

സൂസമ്മ:- ""ഇച്ചാ­ച്ചാ, വരാന്ത വരെ ഒന്നു വരാ­മോ. ഇച്ചാ­ച്ചനെക്കാണാന്‍ ആരൊ­ക്കെയോ വന്നി­രി­ക്കു­ന്നു.''

മത്തായി:­- ""ഈ എന്നെ­ക്കാ­ണാന്‍ ആരു വരാനാ മോളെ'' എന്നു പറ­ഞ്ഞു­കൊണ്ട് അയാള്‍ എഴു­ന്നേ­ല്ക്കാന്‍ ശ്രമി­ക്കു­ന്നു. സൂസ­മ്മയും മേരിയും കൂടി അയാളെ താങ്ങി മുന്‍വ­ശത്തെ വരാ­ന്ത­യി­ലേക്കു നട­ത്തി.

മധ്യ­വ­യ­സ്ക്കന്‍:- ""എന്താ സുഖ­മില്ലേ? എത്ര നാളായി നിങ്ങള്‍ ഈ വീട്ടില്‍ താമ­സി­ക്കുന്നു?''

സാറാമ്മ:­ ""ഞാന്‍ പറയാം ഏമാ­നേ, ഏക­ദേശം നാലഞ്ചു കൊല്ല­മാ­യി. എന്താ സാറേ?''

മധ്യ­വ­യ­സ്ക്കന്‍:- ""ഇതു നിങ്ങ­ളുടെ വീടാണോ?''

സാറാമ്മ:­­- ""അല്ല, വലിയ വീട്ടിലെ മുത­ലാ­ളി­യുടെ വീടാ­ണ്.''

മധ്യ­വ­യ­സ്ക്കന്‍:- ""മുത­ലാളി എത്ര നാള­ത്തേ­യ്ക്കാണ് ഈ വീടു നിങ്ങള്‍ക്ക് തന്നത്?''

സാറാമ്മ:- സാറേ ഞങ്ങള്‍ക്ക് പോകാന്‍ മറ്റൊ­രി­ട­വു­മി­ല്ല. അതു­കൊ­ണ്ടാണ് ഇവി­ടുന്നു മാറാ­ത്ത­ത്. എന്താ സാറേ ഇപ്പം?''

മധ്യ­വ­യ­സ്ക്കന്‍:- മുത­ലാളി പല തവണ ആവ­ശ്യ­പ്പെ­ട്ടിട്ടും നിങ്ങള്‍ വീട് ഒഴി­യു­ന്നി­ല്ല. അതു­കൊണ്ടു നിങ്ങളെ ഒഴി­പ്പി­ക്കാന്‍ ഞങ്ങളെ ഏല്പി­ച്ചി­രി­ക്ക­യാ­ണ്. ഒരാഴ്ചകൂടി സമയം തരാം. അതി­നി­ട­യില്‍ ഇവി­ടെ­നിന്നും ഇറ­ങ്ങി­ക്കൊ­ള്ള­ണം.''

മത്തായി:- ""അയ്യോ, സാറ­ന്മാ­രേ, ഞങ്ങ­ളെ­വിടെ പോകും. ഈ രണ്ടു പെണ്‍കു­ട്ടി­ക­ളെയും കൊണ്ടു ഞങ്ങള്‍ എവിടെ പോകും. എനി­ക്കാ­ണേല്‍ നട­ക്കാന്‍ പോലും വയ്യാ.''

ആഗ­തര്‍:- ""ഞങ്ങള്‍ ഇപ്പോള്‍ പോകു­ന്നു. ഒരാ­ഴ്ചയ്ക്കം മാറി­യി­രി­ക്ക­ണം. അല്ലെ­ങ്കില്‍ ഞങ്ങള്‍ക്ക് ഇറങ്ങി വിടേണ്ടി വരും.''

മത്താ­യി­ച്ചന്‍ അടു­ത്തു­കണ്ട കസേ­ര­യി­ലേ­ക്കി­രു­ന്നു. സാറാ­മ്മ­ച്ചേ­ടത്തി അര­മ­തി­ലി­ലും. സൂസ­മ്മ, മുറ്റ­ത്തു­നിന്നും അക­ന്നു­പോ­കുന്ന ജീപ്പിനെ നോക്കി­ക്കൊണ്ട് കട്ടി­ള­പ്പ­ടി­യില്‍ ചാരി­നി­ന്നു. മേരി അവളെ ഒട്ടി­ച്ചേര്‍ന്നു­നി­ന്നു.

(തുട­രും) 
മിനി­ക്കുട്ടിയെന്ന സൂസമ്മ ( നീണ്ട­കഥ ­-അദ്ധ്യായം - 3: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക