Image

ഓണമെന്നെ താണ്ടുമ്പോള്‍ (കവിത: ഗീത രാജന്‍)

Published on 08 September, 2016
ഓണമെന്നെ താണ്ടുമ്പോള്‍ (കവിത: ഗീത രാജന്‍)
ഓരോ ഓണവും
ഒരു ഓര്‍മ്മപ്പെടുത്തലാണ്
സ്­മൃദ്ധിയുടെ നാളുകളില്‍
അസൂയയുടെ അധിനിവേശം
പുഴുക്കുത്തായീ അവതരിച്ച കാലം!

ഓരോ ഓണവും
ഓരോ കാത്തിരിപ്പാണ്
വിശപ്പിന്റെ അരുചിയില്‍
നിറവയര്‍ സ്വപനം കാണും
രുചിഭേദത്തിന്റെ തൂശനില...!

ഓരോ ഓണവും ഒരു പ്രതീക്ഷയാണ്
കാലത്തിന്റെ തൊടിയില്‍
അടര്‍ന്നു പോയ വസന്തത്തിന്റെ
വരവ് കരുതി വയ്ക്കുന്ന നേരം!!

ഓരോ ഓണവും ഒരടയാളപ്പെടുത്തലാണ്
ഒത്തുചേരലില്‍ ആര്‍പ്പുവിളികള്‍
പങ്കുവക്കലിന് തുമ്പിത്തുള്ളല്‍
നന്മ മാത്രം വിളമ്പുന്ന കാലം!

ഓരോ ഓണവും എന്നെ താണ്ടുമ്പോള്‍
നിറമാര്‍ന്ന ഓര്‍മ്മകളുടെ പൂക്കളം
സൂക്ഷിച്ചു വയ്കുന്നുണ്ടെന്നില്‍
മറ്റൊരു വരവേല്‍പ്പിനായ് !! 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക