Image

പെരുന്നാള്‍ സുദിനം (കവിത:­ പെരുമാതുറ ഔറീഗസീബ്)

Published on 10 September, 2016
പെരുന്നാള്‍ സുദിനം (കവിത:­ പെരുമാതുറ ഔറീഗസീബ്)
"ഉമ്മീ, ഈദിന്‍സുദിനം നാളെയാണല്ലോ
മെഹന്ദി വരയ്ക്കുന്നില്ലേ കൈയില്‍ ..'
മെഹന്ദി പറിച്ചുവന്നമോന്‍റെ
വാക്കുകള്‍ ശ്രവിച്ചാണ് ഉണര്‍ന്നത്..
തെരുതെരെ കവിളുകള്‍ മുത്തം
കൊണ്ടു കവരുമ്പോള്‍ ചാരെനിന്ന
എന്‍കണ്മണിക്കു ഞാന്‍ ഈദ്കഥചൊല്ലി..

'ഈദുല്‍ അദുഹ'­ ആത്മാര്‍പ്പണത്തിന്‍റെ
പെരുന്നാള്‍...
പ്രവാചകനാം ഇബ്രാഹിം നബിക്ക്
തൊണ്ണൂറാം വയസ്സില്‍ ഇസ്മായില്‍
മകന്‍ ഭൂജാതനായി, അരുമയായിവളര്‍ന്നു
ഒരുനാള്‍ അരുളപ്പാടുണ്ടായി
ദൈവസന്നിധിയില്‍ നിന്നും,
'ബലികൊടുക്കുക ഇസ്മായിലിനെ!'
ഇസ്മയിലോതുന്നു ബാപ്പയോട്
'ബലി കൊടുക്കുകയെന്നെ..'
കഴുത്തില്‍ കത്തിവയ്ക്കുന്നേരം
പ്രത്യക്ഷപ്പെടുന്നു ജിബ്രീല്‍
'ഒരാടിനെക്കൊണ്ടു ബലികൊടുക്കുക'
'ഇബ്രാഹീം ഈ ആടിനെക്കൊണ്ടു­
ബാലികൊടുക്കുക'
ഈദുല്‍ അദുഹ ആഘോഷം ഉണ്ടായത്
എങ്ങനെയാണെന്ന് മനസിലാക്കുന്ന
'നസീബിന്‍മുഖം പ്രകാശപൂരിതമാകുന്നു..
'ഈദില്‍ അദുഹ' തന്‍ കഥ ഇഷ്ടമായി
നാളത്തെ പ്രഭാതം വര്‍ണ്ണങ്ങള്‍
വിതറിയകൂട്ടുമായി ആഘോഷമാക്കാം.

­പെരുമാതുറ ഔറീഗസീബ്
E-mail: Seebus1@yahoo.com 
പെരുന്നാള്‍ സുദിനം (കവിത:­ പെരുമാതുറ ഔറീഗസീബ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക