Image

മലങ്കര ഓര്‍ത്തഡോക്‌സ്‌ സൗത്ത്‌വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന അസംബ്ലി ഡാളസ്സില്‍ ആരംഭിച്ചു

അനില്‍ മാത്യു ആശാരിയത്ത്‌ Published on 11 February, 2012
മലങ്കര ഓര്‍ത്തഡോക്‌സ്‌ സൗത്ത്‌വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന അസംബ്ലി ഡാളസ്സില്‍ ആരംഭിച്ചു
ഡാളസ്സ്‌ (ടെക്‌സാസ്‌): മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ സൗത്ത്‌വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്നാമത്‌ ഭദ്രാസന അസംബ്ലി `ലോണ്‍ സ്‌റ്റാര്‍' സംസ്ഥാനം എന്നറിയപ്പെടുന്ന ടെക്‌സാസിലെ ഡാളസ്സില്‍ ആരംഭിച്ചു.

ഫെബ്രുവരി 9 മുതല്‍ 11 വരെ ഗാര്‍ലന്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ നടക്കുന്ന ഭദ്രാസന സമ്മേളനത്തിനു സൗത്ത്‌വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പൊലീത്താ നേതൃത്വം നല്‍കുന്നു.

ഫെബ്രുവരി ഒമ്പതാം തീയ്യതി വ്യാഴാഴ്‌ച വൈകിട്ട്‌ ആറിനു രജിസ്‌ട്രേഷനോടു കൂടി സമ്മേളനത്തിനു തുടക്കമായി. സന്‌ധ്യാപ്രാര്‍ത്ഥനയ്‌ക്കു ശേഷം ഭദ്രാസന വൈദീക സെക്രട്ടറി റവ.ഫാ. റെജി മാത്യുവിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച ഭദ്രാസന വൈദീക കോണ്‍ഫറന്‍സ്‌ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്താ ഉത്‌ഘാടനം ചെയ്‌തു.

ഭദ്രാസന വൈദീക കോണ്‍ഫറന്‍സില്‍ സൗത്ത്‌ വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ കീഴിലുള്ള വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നിരവധി വൈദീകര്‍ പങ്കെടുത്തു.

ഫെബ്രുവരി 10ന്‌ വെള്ളിയാഴ്‌ച രാവിലെ 9:30 മുതല്‍ 12:30 വരെ വൈദീകരുടെ മീറ്റിങ്ങും അതിനു ശേഷം ഉച്ചകഴിഞ്ഞ്‌ രണ്‌ടു മുതല്‍ 7 മണി വരെ ഭദ്രാസന അസ്സംബ്ലിയും നടക്കും. ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇടവക പ്രതിനിധികള്‍ പങ്കെടുക്കുന്ന അസ്സംബ്ലിയില്‍ 2011-ലെ ഭദ്രാസന വാര്‍ഷിക റിപ്പോര്‍ട്ട്‌ ഭദ്രാസന സെക്രട്ടറി റവ. ഫാ. തമ്പാന്‍ വര്‍ഗീസ്‌ അവതരിപ്പിക്കും.

ഫെബ്രുവരി 11ന്‌ ശനിയാഴ്‌ച രാവിലെ 9:30 മുതല്‍ 12:30 വരെ ഭദ്രാസന അസംബ്ലിയിലേക്കും മലങ്കര അസോസിയേഷനിലേക്കും വിവിധ ഇടവകകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സഭാ പ്രതിനിധികളുടെ സംയുക്ത സമ്മേളനം ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ നടക്കും. തുടര്‍ന്ന്‌ 2012 - 2017 ലേക്കുള്ള ഭദ്രാസന കൗണ്‍സില്‍, മലങ്കര സഭാ മാനേജിംഗ്‌ കമ്മിറ്റികളിലേയ്‌ക്കുള്ള ഭദ്രാസനാംഗങ്ങളുടെ തെരഞ്ഞെടുപ്പ്‌ എന്നിവയും നടക്കും.

സൗത്ത്‌വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസനം രൂപപ്പെട്ടതിനു ശേഷം ഡാളസ്സില്‍ വെച്ച്‌ നടത്തപ്പെടുന്ന പ്രഥമ ഭദ്രാസന സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്‌ടി റവ.ഫാ.തമ്പാന്‍ വര്‍ഗീസ്‌ ചെയര്‍മാനായും റവ.ഫാ.രാജു എം.ദാനിയേല്‍ ജനറല്‍ കണ്‍വീനറായും കണ്‍വീനര്‍മാരായി റവ.ഫാ. റെജി മാത്യു, റവ.ഫാ.ജോണ്‍ കുന്നത്തുശ്ശേരില്‍, റവ.ഫാ.സി. ജി. തോമസ്‌, റവ.ഫാ.രാജേഷ്‌ കെ. ജോണ്‍, റവ.ഫാ.മാത്യു അലക്‌സാണ്‌ടര്‍, റവ.ഫാ.ബിനു മാത്യൂസ്‌ എന്നിവരും കോകണ്‍വീനര്‍മാരായി ഇടവക പ്രതിനിധികളും ഉള്‍പ്പെട്ട വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.ds-wa.org എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക
മലങ്കര ഓര്‍ത്തഡോക്‌സ്‌ സൗത്ത്‌വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന അസംബ്ലി ഡാളസ്സില്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക